---
title: "ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽ റഹ്​മാൻ ആൽഥാനി ഖത്തർ പ്രധാനമന്ത്രി; സത്യപ്രതിജ്ഞ ചെയ്​ത്​ സ്​ഥാനമേറ്റു "
english_title: "Sheikh Mohammed bin Abdul Rahman Al Thani Prime Minister of Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/101811/sheikh-mohammed-bin-abdul-rahman-al-thani-prime-minister-of-qatar"
published_at: "2023-03-07T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64071e6e3980a_KHATHAR_PM.jpg"
keywords: []
---

# ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽ റഹ്​മാൻ ആൽഥാനി ഖത്തർ പ്രധാനമന്ത്രി; സത്യപ്രതിജ്ഞ ചെയ്​ത്​ സ്​ഥാനമേറ്റു 

> **Lead Summary:** **ദോഹ: **ഖത്തറിൻെറ പ്രധാനമ​ന്ത്രി പദത്തിൽ മാറ്റം. വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽറഹ്​മാൻ ആൽഥാനിയെ ഖത്തറിൻെറ പുതിയ പ്രധാനമന്ത്രിയായി നിയമിച്ച്​ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയുടെ ഉത്തരവ്​.

## Article Content

**ദോഹ: **ഖത്തറിൻെറ പ്രധാനമ​ന്ത്രി പദത്തിൽ മാറ്റം. വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽറഹ്​മാൻ ആൽഥാനിയെ ഖത്തറിൻെറ പുതിയ പ്രധാനമന്ത്രിയായി നിയമിച്ച്​ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയുടെ ഉത്തരവ്​.

ചൊവ്വാഴ്​ച രാവിലെ അമിരി ദിവാനിൽ നടന്ന ചടങ്ങിൽ അമീറിനു മുമ്പാകെ അദ്ദേഹം പുതിയ പ്രധാനമന്ത്രിയായ സത്യപ്രതിജ്ഞചെയ്​ത്​ സ്​ഥാനമേറ്റു.

ഡെപ്യൂട്ടി അമീർ ശൈഖ്​ അബ്​ദുല്ല ബിൻ ഹമദ്​ ആൽഥാനിയും സാക്ഷിയായി.നിലവിലെ പ്രധാനമന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനിയുടെ രാജി സ്വീകരിച്ചുകൊണ്ടാണ്​ അമീർ പുതിയ പ്രധാനമ​ന്ത്രിയെ നിയമിച്ചത്​.

2020 ജനുവരി 28നായിരുന്നു ശൈഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനി ഖത്തർ പ്രധാനമന്ത്രിയായി ചുമതലയേറ്റത്​. ഒപ്പം ആഭ്യന്തര മന്ത്രി പദവിയും അദ്ദേഹം വഹിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/101811/sheikh-mohammed-bin-abdul-rahman-al-thani-prime-minister-of-qatar)