---
title: "ഖത്തറിന്റെ പുതിയ ആഭ്യന്തര മന്ത്രിയായി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി ചുമതലയേറ്റു "
english_title: "Sheikh Khalifa bin Hamad bin Khalifa Al Thani appointed as Qatar's new interior minister"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/101851/sheikh-khalifa-bin-hamad-bin-khalifa-al-thani-appointed-as-qatars-new-interior-minister"
published_at: "2023-03-07T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64074b6295959_qater_abhyanthara_manthri.jpg"
keywords: []
---

# ഖത്തറിന്റെ പുതിയ ആഭ്യന്തര മന്ത്രിയായി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി ചുമതലയേറ്റു 

> **Lead Summary:** **ദോഹ: **ഖത്തറിന്റെ പുതിയ ആഭ്യന്തര മന്ത്രിയായി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി ചുമതലയേറ്റു.

## Article Content

**ദോഹ: **ഖത്തറിന്റെ പുതിയ ആഭ്യന്തര മന്ത്രിയായി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി ചുമതലയേറ്റു.

31കാരനായ ശൈഖ് ഖലീഫ ആഭ്യന്തര സെക്യൂരിറ്റി സർവിസിലെയും ലോകകപ്പിന്റെ സെക്യൂരിറ്റി ഓപറേഷൻ കമാൻഡർ പദവിയിലെയും പരിചയ സമ്പത്തുമായാണ് ഖത്തറിന്റെ ആഭ്യന്തര മന്ത്രി പദത്തിലെത്തുന്നത്.

സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയായിരുന്നു കഴിഞ്ഞ മൂന്നുവർഷമായി ഖത്തറിന്റെ ആഭ്യന്തര മന്ത്രി സ്ഥാനവും വഹിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/101851/sheikh-khalifa-bin-hamad-bin-khalifa-al-thani-appointed-as-qatars-new-interior-minister)