---
title: "ഹൃദയാഘാതം മൂലം പ്രവാസി മലയാളിയും ഭാര്യയും മരിച്ചു "
english_title: "Expatriate Malayali and his wife passed away due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/101996/expatriate-malayali-and-his-wife-passed-away-due-to-heart-attack"
published_at: "2023-03-08T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64086b103f7c1_dambathikal.jpg"
keywords: []
---

# ഹൃദയാഘാതം മൂലം പ്രവാസി മലയാളിയും ഭാര്യയും മരിച്ചു 

> **Lead Summary:** **ഷാര്‍ജ**: പ്രവാസി മലയാളിയും ഭാര്യയും ഒന്നര മണിക്കൂറിന്റെ ഇടവേളയില്‍ ഹൃദയാഘാതം മൂലം മരിച്ചു.

## Article Content

**ഷാര്‍ജ**: പ്രവാസി മലയാളിയും ഭാര്യയും ഒന്നര മണിക്കൂറിന്റെ ഇടവേളയില്‍ ഹൃദയാഘാതം മൂലം മരിച്ചു.

തൃശൂര്‍ ഇരിഞ്ഞാലക്കുട താണിശ്ശേരി ചെമ്പകശ്ശേരി ജേക്കബ് വിന്‍സന്റ് (64), ഭാര്യ ഡെയ്‍സി വിന്‍സന്റ് (63) എന്നിവരാണ് മരിച്ചത്.

ഷാര്‍ജയില്‍ എയര്‍ കണ്ടീഷണര്‍ ഇന്‍സ്റ്റലേഷന്‍ സിസ്റ്റംസ് കമ്പനി നടത്തുന്ന ജേക്കബ് വിന്‍സന്റ് കഴിഞ്ഞ ദിവസം വൈകുന്നേരം 5.25ന് ആണ് ഹൃദയാഘാതം മൂലം മരിച്ചത്.

ഒന്നര മണിക്കൂറിന് ശേഷം വൈകുന്നേരം 6.50ന് ഡെയ്‍സിയും ഹൃദയാഘാതം മൂലം മരിച്ചു. ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലായിരന്നു രണ്ട് പേരുടെയും അന്ത്യം.

കുഞ്ഞാവര ജേക്കബിന്റെയും അന്നമ്മയുടെയും മകനാണ് ജേക്കബ്. ആലൂക്കാരന്‍ ദേവസ്സി റപ്പായിയുടെയും ബ്രജിതയുടെയും മകളാണ് ഡെയ്‍സി വിന്‍സന്റ്.

പെരുങ്ങോട്ടുകരയാണ് സ്വദേശം. ഷാര്‍ജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നാട്ടിലെത്തിച്ച് സംസ്‍കരിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/101996/expatriate-malayali-and-his-wife-passed-away-due-to-heart-attack)