---
title: "റമദാന്‍ മാസത്തില്‍ പള്ളികളില്‍ പണപ്പിരിവ് നടത്തരുത്; സൗദിയില്‍ പള്ളി ഇമാമുമാര്‍ക്ക് മുന്നറിയിപ്പ്"
english_title: "Do not collect money in mosques during the month of Ramadan; Warning to mosque imams in Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/102155/do-not-collect-money-in-mosques-during-the-month-of-ramadan-warning-to-mosque-imams-in-saudi"
published_at: "2023-03-09T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64099642d8ba3_ramadan.jpg"
keywords: []
---

# റമദാന്‍ മാസത്തില്‍ പള്ളികളില്‍ പണപ്പിരിവ് നടത്തരുത്; സൗദിയില്‍ പള്ളി ഇമാമുമാര്‍ക്ക് മുന്നറിയിപ്പ്

> **Lead Summary:** **റ**മദാന്‍ മാസത്തില്‍ പള്ളികളില്‍ പണപ്പിരിവ് നടത്തുന്നതിനെതിരെ സൗദിയിലെ പള്ളി ഇമാമുമാര്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്. നിയമാനുസൃത മാര്‍ഗങ്ങളിലൂടെ അല്ലാതെ പണമിടപാടുകള്‍ പാടില്ലെന്നാണ് നിര്‍ദേശം.

## Article Content

**റ**മദാന്‍ മാസത്തില്‍ പള്ളികളില്‍ പണപ്പിരിവ് നടത്തുന്നതിനെതിരെ സൗദിയിലെ പള്ളി ഇമാമുമാര്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്. നിയമാനുസൃത മാര്‍ഗങ്ങളിലൂടെ അല്ലാതെ പണമിടപാടുകള്‍ പാടില്ലെന്നാണ് നിര്‍ദേശം.

അതേസമയം റമദാനില്‍ 10 ലക്ഷം ഖുറാന്‍ കോപ്പികള്‍ വിദേശ രാജ്യങ്ങളില്‍ വിതരണം ചെയ്യാന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശം നല്കി. വിശുദ്ധ റമദാന് ഏതാനും ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് സൗദി മതകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

റമദാനില്‍ ഇഫ്താര്‍ സംഘടിപ്പിക്കാനോ മറ്റോ വിശ്വാസികളില്‍ നിന്ന് പണപ്പിരിവ് നടത്താന്‍ പാടില്ലെന്ന് പള്ളി ഇമാമുമാരോടും മുഅദ്ധിനുമാരോടും മന്ത്രാലയം നിര്‍ദേശിച്ചു. നിയമാനുസൃതമല്ലാത്ത പണമിടപാടുകള്‍ തടയാനാണ് ഈ നിര്‍ദേശം.

ഇഫ്താര്‍ ഫണ്ട് ശേഖരിക്കാനും ചിലവഴിക്കാനും സര്‍ക്കാര്‍ അംഗീകൃത മാര്‍ഗങ്ങള്‍ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ. റമദാനില്‍ അനധികൃതമായി പണപ്പിരിവ് നടത്തുന്ന വിദേശികള്‍ക്കും നിയമാനുസൃത മാര്‍ഗങ്ങളിലൂടെയല്ലാതെ ധനസഹായം നല്‍കുന്നവര്‍ക്കും നേരത്തെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം സൌദിയില്‍ പ്രിന്റ് ചെയ്യുന്ന വിശുദ്ധ ഖുറാന്റെ 10 ലക്ഷം കോപ്പികള്‍ റമദാനില്‍ വിദേശ രാജ്യങ്ങളില്‍ വിതരണം ചെയ്യാന്‍ സൌദി ഭരണാധികാരി സല്‍മാന്‍ രാജാവു നിര്‍ദേശം നല്‍കി. 76 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത ഖുറാന്‍ പ്രതികള്‍ 22 രാജ്യങ്ങളിലാണ് വിതരണം ചെയ്യുക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/102155/do-not-collect-money-in-mosques-during-the-month-of-ramadan-warning-to-mosque-imams-in-saudi)