---
title: "റമദാനില്‍ സ്‍കൂളുകളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് യു എ ഇ"
english_title: "UAE announces working hours of schools in Ramadan"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/102424/uae-announces-working-hours-of-schools-in-ramadan"
published_at: "2023-03-10T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b5a859053e_uae.jpg"
keywords: []
---

# റമദാനില്‍ സ്‍കൂളുകളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് യു എ ഇ

> **Lead Summary:** ** ദുബൈ: **റമദാനില്‍ ദുബൈയിലെ സ്വകാര്യ സ്‍കൂളുകള്‍ക്ക് ബാധകമായ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. പ്രതിദിന അദ്ധ്യയന സമയം അഞ്ച് മണിക്കൂറില്‍ കൂടാന്‍ പാടില്ലെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

## Article Content

** ദുബൈ: **റമദാനില്‍ ദുബൈയിലെ സ്വകാര്യ സ്‍കൂളുകള്‍ക്ക് ബാധകമായ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. പ്രതിദിന അദ്ധ്യയന സമയം അഞ്ച് മണിക്കൂറില്‍ കൂടാന്‍ പാടില്ലെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

ദുബൈയിലെ സ്വകാര്യ സ്‍കൂളുകളുടെ നിയന്ത്രണ ചുമതലയുള്ള ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോറിറ്റിയാണ് വെള്ളിയാഴ്ച ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. പ്രവൃത്തി സമയം അഞ്ച് മണിക്കൂറില്‍ കൂടാത്ത തരത്തില്‍ സ്‍കൂളുകള്‍ക്ക് സമയം ക്രമീകരിക്കാനുള്ള അനുവാദമാണ് നല്‍കിയിരിക്കുന്നത്.

ചില സ്‍കൂളുകള്‍ ഇതനുസരിച്ച് തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.45 മുതല്‍ 12.45 വരെയും വെള്ളിയാഴ്ച പതിവ് സ്‍കൂള്‍ സമയവും ആയാണ് ക്രമീകരിച്ചിരിക്കുന്നത്.

അതേസമയം രക്ഷിതാക്കളുമായി കൂടി ആലോചിച്ച് സമയക്രമം നിജപ്പെടുത്തുമെന്ന് ചില സ്‍കൂളുകള്‍ അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/102424/uae-announces-working-hours-of-schools-in-ramadan)