---
title: "സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ സ്‍കൂളുകള്‍ക്ക് അവധി "
english_title: "Holidays for schools in various parts of Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/102637/holidays-for-schools-in-various-parts-of-saudi-arabia"
published_at: "2023-03-12T08:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640d3df359605_LEAVE.jpg"
keywords: []
---

# സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ സ്‍കൂളുകള്‍ക്ക് അവധി 

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍‍ ഇന്ന് കാലാവസ്ഥ പ്രതികൂലമാകുമെന്ന അറിയിപ്പിനെ തുടര്‍ന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

## Article Content

**റിയാദ്: **സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍‍ ഇന്ന് കാലാവസ്ഥ പ്രതികൂലമാകുമെന്ന അറിയിപ്പിനെ തുടര്‍ന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

മക്ക, അല്‍ബാഹ, ജിദ്ദ, റാബിഗ്, ഖുലൈസ്, തായിഫ്, അല്‍ നമാസ്, മഹ്ദുദഹബ്, ഖുന്‍‍ഫുദ, ഹായില്‍ എന്നിവിടങ്ങിലാണ് ഞായറാഴ്ച (2023 മാര്‍ച്ച് 12) അവധി പ്രഖ്യാപിച്ചത്.

കാലാവസ്ഥ മോശമാകാന്‍ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.

അധ്യാപകര്‍ക്കും അനദ്ധ്യാപകര്‍ക്കും അവധി ആയിരിക്കുമെന്നും അതേസമയം തന്നെ വിദൂര രീതിയില്‍‍ പഠനം നടക്കുമെന്നും സ്‍കൂള്‍ അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/102637/holidays-for-schools-in-various-parts-of-saudi-arabia)