---
title: "അനാശാസ്യ പ്രവര്‍ത്തനം; യുഎഇയില്‍ നിരവധി പ്രവാസികള്‍ അറസ്റ്റില്‍"
english_title: "unethical activity; Many expatriates arrested in UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/102726/unethical-activity-many-expatriates-arrested-in-uae"
published_at: "2023-03-12T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640dec0112044_uae.jpg"
keywords: []
---

# അനാശാസ്യ പ്രവര്‍ത്തനം; യുഎഇയില്‍ നിരവധി പ്രവാസികള്‍ അറസ്റ്റില്‍

> **Lead Summary:** **ഷാര്‍ജ : **യുഎഇയില്‍ അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട നിരവധി പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാര്‍ജ പൊലീസാണ് നടപടി സ്വീകരിച്ചത്.

## Article Content

**ഷാര്‍ജ : **യുഎഇയില്‍ അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട നിരവധി പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാര്‍ജ പൊലീസാണ് നടപടി സ്വീകരിച്ചത്.

സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിച്ച ഒരു വീഡിയോ ക്ലിപ്പ് പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. പിടിയിലായ പ്രവാസികളെല്ലാം ഏഷ്യക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/102726/unethical-activity-many-expatriates-arrested-in-uae)