---
title: "കുവൈത്തിൽ വീ​ണ്ടും വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട "
english_title: "Big drug hunt again in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/102893/big-drug-hunt-again-in-kuwait"
published_at: "2023-03-13T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640f38a7e1884_kanjav_kuwait.jpg"
keywords: []
---

# കുവൈത്തിൽ വീ​ണ്ടും വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **രാ​ജ്യ​ത്ത് വീ​ണ്ടും വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​രി​ൽ​നി​ന്ന് 120 കി​ലോ ഹാ​ഷി​ഷ്, 36,000 ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ൾ, ഒ​രു കി​ലോ ഷാ​ബു, 250 ഗ്രാം ​ഹെ​റോ​യി​ൻ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.പ്ര​ഥ​മ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ആ​ക്ടി​ങ് പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

## Article Content

**കു​വൈ​ത്ത് സി​റ്റി: **രാ​ജ്യ​ത്ത് വീ​ണ്ടും വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​രി​ൽ​നി​ന്ന് 120 കി​ലോ ഹാ​ഷി​ഷ്, 36,000 ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ൾ, ഒ​രു കി​ലോ ഷാ​ബു, 250 ഗ്രാം ​ഹെ​റോ​യി​ൻ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.പ്ര​ഥ​മ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ആ​ക്ടി​ങ് പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ൾ അ​ദ്ദേ​ഹം പ​രി​ശോ​ധി​ച്ചു. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​രി​ൽ നിന്ന് ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ് രാ​ജ്യം നേ​രി​ടു​ന്ന​തെ​ന്ന് ശൈ​ഖ് ത​ലാ​ൽ പ​റ​ഞ്ഞു. ഇ​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി തു​ട​രു​മെ​ന്നും, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​രു​ടെ വ​ല​യി​ൽ വീ​ഴാ​ൻ കു​ട്ടി​ക​ളെ​യും യു​വാ​ക്ക​ളെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​യ​മ​വാ​ഴ്ച എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മാ​ണെ​ന്ന് മ​ന്ത്രി ഓ​ർ​മ​പ്പെ​ടു​ത്തി. മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്തു​കാ​രെ നേ​രി​ടു​ന്ന സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര​ന്ത​ര പ​രി​ശ്ര​മ​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും നി​ർ​മി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ എ​ല്ലാ ഊ​ർ​ജ​വും വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ക്രി​മി​ന​ൽ സു​ര​ക്ഷ കാ​ര്യ​ങ്ങ​ളു​ടെ ആ​ക്ടി​ങ് അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് മു​ബാ​റ​ക് സ​ലീം അ​ൽ അ​ലി അ​സ്സ​ബാ​ഹ് ഉ​ൾ​പ്പെ​ടെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും മ​ന്ത്രി​യെ അ​നു​ഗ​മി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/102893/big-drug-hunt-again-in-kuwait)