---
title: "യുഎഇയിൽ ബു​ധ​നാ​ഴ്ച വ​രെ ഇ​ട​വി​ട്ടു​ള്ള മ​ഴ​ക്ക്​ സാ​ധ്യ​ത​; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ "
english_title: "Intermittent rain likely in UAE till Wednesday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/102927/intermittent-rain-likely-in-uae-till-wednesday"
published_at: "2023-03-14T08:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640fdf36b26d4_rain_uae.jpg"
keywords: []
---

# യുഎഇയിൽ ബു​ധ​നാ​ഴ്ച വ​രെ ഇ​ട​വി​ട്ടു​ള്ള മ​ഴ​ക്ക്​ സാ​ധ്യ​ത​; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ 

> **Lead Summary:** **ദു​ബൈ:** രാ​ജ്യ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ബു​ധ​നാ​ഴ്ച വ​രെ ഇ​ട​വി​ട്ടു​ള്ള മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ മേ​ഘാ​വൃ​ത​മാ​ണ്. ചി​ല​യി​ട​ങ്ങ​ളി​ൽ ചെ​റി​യ മ​ഴ​യും ല​ഭി​ച്ചു.

## Article Content

**ദു​ബൈ:** രാ​ജ്യ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ബു​ധ​നാ​ഴ്ച വ​രെ ഇ​ട​വി​ട്ടു​ള്ള മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ മേ​ഘാ​വൃ​ത​മാ​ണ്. ചി​ല​യി​ട​ങ്ങ​ളി​ൽ ചെ​റി​യ മ​ഴ​യും ല​ഭി​ച്ചു.

മ​റ്റു​ചി​ല ഭാ​ഗ​ങ്ങ​ളി​ൽ പൊ​ടി​ക്കാ​റ്റു​മു​ണ്ടാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച​യും പ​ല ഭാ​ഗ​ങ്ങ​ളും മേ​ഘാ​വൃ​ത​മാ​യി​രി​ക്കു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പ്. പ​ക​ൽ​സ​മ​യ​ത്ത് ചി​ല തീ​ര​ദേ​ശ, വ​ട​ക്കു​കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​മു​ണ്ട്.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ഫു​ജൈ​റ​യി​ലും ഷാ​ർ​ജ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും കി​ഴ​ക്ക​ൻ തീ​ര​ത്തും മ​ഴ​ക്കും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ട്. ക​ന​ത്ത മ​ഴ​യു​ടെ​യും കാ​റ്റി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ കാ​ലാ​വ​സ്ഥ​മാ​റ്റ​ത്തി​ന്​ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ മു​ൻ ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നും വാ​ദി​ക​ളി​ലും വെ​ള്ളം ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും ഇ​റ​ങ്ങ​രു​തെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/102927/intermittent-rain-likely-in-uae-till-wednesday)