ഷാര്‍ജയിലെ പ്രധാന റോഡുകള്‍ രണ്ടാഴ്ചത്തേക്ക് ഭാഗികമായി അടച്ചിടും

ഷാര്‍ജയിലെ പ്രധാന റോഡുകള്‍ രണ്ടാഴ്ചത്തേക്ക് ഭാഗികമായി അടച്ചിടും
Nov 12, 2021 05:49 PM | By Shalu Priya

ഷാര്‍ജ : ഷാര്‍ജയിലെ(Sharjah) അല്‍ ഖസ്ബ ബ്രിഡ്ജ് റോഡും(Al Qasba Bridge Road) അല്‍ഖാന്‍ കോര്‍ണിഷ് റോഡും ( Al Khan Corniche Road)ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.

റോഡുകള്‍ വികസിപ്പിക്കാനും നവീകരിക്കാനുമുള്ള എസ്ആര്‍ടിഎയുടെ പദ്ധതിയുടെ ഭാഗമായാണ് റോഡുകള്‍ അടച്ചിടുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് ഈ റോഡുകളുടെ അറ്റകുറ്റപ്പണികളും വിപുലീകരണ പ്രവര്‍ത്തനങ്ങളും നടത്തുക.

ഷാര്‍ജ ഡൗണ്‍ടൗണ്‍, റോള, അജ്മാന്‍ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടം. ഞായറാഴ്ച ആരംഭിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ നീളും. നവംബര്‍ 28നാണ് ഈ ഘട്ടം അവസാനിക്കുക.

എതിര്‍ദിശ ഗതാഗതത്തിന് തുറന്നുനല്‍കും. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ദുബൈ ദിശയിലേക്കാണ്. നവംബര്‍ 29 തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ നീളുന്ന ജോലികള്‍ ഡിസംബര്‍ 13ന് അവസാനിക്കും. ഷാര്‍ജയിലേക്കുള്ള ദിശ ഗതഗാതത്തിനായി തുറന്നു കൊടുക്കും.

Major roads in Sharjah will be partially closed for two weeks

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories