---
title: "പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള നടപടികള്‍ കര്‍ശനമാക്കുന്നു "
english_title: "Procedures for obtaining driving license for non-residents are being tightened"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/103068/procedures-for-obtaining-driving-license-for-non-residents-are-being-tightened"
published_at: "2023-03-14T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64108f63f343a_kuwait.jpg"
keywords: []
---

# പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള നടപടികള്‍ കര്‍ശനമാക്കുന്നു 

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തില്‍ പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ തയ്യാറാക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ട്രാഫിക് വകുപ്പാണ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തില്‍ പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ തയ്യാറാക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ട്രാഫിക് വകുപ്പാണ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്.

രാജ്യത്ത് പുതിയ സര്‍ക്കാര്‍ രൂപീകരണം പൂര്‍ത്തിയായ ശേഷം ഇത് സംബന്ധിച്ചുള്ള തീരുമാനം അംഗീകാരത്തിനായി ആഭ്യന്തര മന്ത്രിക്ക് മുമ്പാകെ സമര്‍പ്പിക്കുമെന്ന് കുവൈത്ത് ടൈംസ് ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാനുള്ള ശമ്പള പരിധി വര്‍ദ്ധിപ്പിക്കുകയാണ് പുതിയ മാനദണ്ഡങ്ങളില്‍ പ്രധാനം.

ചില ജോലികളിലുള്ളവര്‍ക്ക് മാത്രം ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്ന രീതിയും കൂടുതല്‍ കര്‍ശനമാക്കും. രാജ്യത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്നും കവൈത്തില്‍ ഭൂരിപക്ഷം വാഹനങ്ങളും ഓടിക്കുന്നത് പ്രവാസികളെന്നും റിപ്പോര്‍ട്ട് പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/103068/procedures-for-obtaining-driving-license-for-non-residents-are-being-tightened)