---
title: "യുഎഇയിൽ കോവിഡ് പിഴകളിൽ ഇളവ് പ്രഖ്യാപിച്ച് അധികൃതർ"
english_title: "Authorities have announced relaxation of covid fines in UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/103167/authorities-have-announced-relaxation-of-covid-fines-in-uae"
published_at: "2023-03-15T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641177277b058_uae.jpg"
keywords: []
---

# യുഎഇയിൽ കോവിഡ് പിഴകളിൽ ഇളവ് പ്രഖ്യാപിച്ച് അധികൃതർ

> **Lead Summary:** **യു **എ ഇയിൽ കോവിഡ് പിഴകളിൽ ഇളവ് പ്രഖ്യാപിച്ച് അധികൃതർ. അൻപതുശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ഇന്ന് മുതൽ തീരുമാനം നടപ്പാക്കും.

## Article Content

**യു **എ ഇയിൽ കോവിഡ് പിഴകളിൽ ഇളവ് പ്രഖ്യാപിച്ച് അധികൃതർ. അൻപതുശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ഇന്ന് മുതൽ തീരുമാനം നടപ്പാക്കും.

രണ്ടു മാസത്തിനുള്ളിൽ പിഴ അടയ്ക്കുന്നവർക്കാണ് ഇളവ് ലഭിക്കുക. മലയാളികളുപ്പെടെയുളള നിരവധിയാളുകൾക്ക് ആശ്വാസമാവുന്ന പ്രഖ്യാപനമാണ് ദേശീയ ദുരന്ത നിവാരണസമിതി നടത്തിയത്. കോവിഡ് കാലത്തെ വിവിധ പിഴകളിൽ അമ്പത് ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്.

ഇന്ന് ബുധനാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നും ആഭ്യന്തര വകുപ്പിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെയും വിവിധ എമിറേറ്റുകളിലെ പോലീസിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലും പിഴയിളവിനായി അപേക്ഷിക്കാമെന്നും അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/103167/authorities-have-announced-relaxation-of-covid-fines-in-uae)