---
title: "പ്രവാസി മലയാളി ഒമാനില്‍ നിര്യാതനായി"
english_title: "Expatriate Malayali passed away in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/103196/expatriate-malayali-passed-away-in-oman"
published_at: "2023-03-15T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411985c8cbe7_death.jpg"
keywords: []
---

# പ്രവാസി മലയാളി ഒമാനില്‍ നിര്യാതനായി

> **Lead Summary:** **മസ്‍കത്ത് : **കൊല്ലം സ്വദേശിയായ പ്രവാസി ഒമാനില്‍ നിര്യാതനായി. കരുനാഗപ്പള്ളി പാവുമ്പ തഴവ പാലമൂട് മനോജ് ഭവനില്‍ മനോജ് കുമാര്‍ ആണ് മരിച്ചത്. സഹമിലെ സനായയില്‍ പെട്രോള്‍ സ്റ്റേഷനകത്ത് കട നടത്തി വരികയായിരുന്നു.

## Article Content

**മസ്‍കത്ത് : **കൊല്ലം സ്വദേശിയായ പ്രവാസി ഒമാനില്‍ നിര്യാതനായി. കരുനാഗപ്പള്ളി പാവുമ്പ തഴവ പാലമൂട് മനോജ് ഭവനില്‍ മനോജ് കുമാര്‍ ആണ് മരിച്ചത്. സഹമിലെ സനായയില്‍ പെട്രോള്‍ സ്റ്റേഷനകത്ത് കട നടത്തി വരികയായിരുന്നു.

പിതാവ് - ശിവദാസന്‍. മാതാവ് - ഉഷ. ഭാര്യ - ശ്രീജ. മക്കള്‍ - ഐശ്വര്യ, അര്‍ജുന്‍. മൃതദേഹം സഹം ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഒമാനിലെ സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/103196/expatriate-malayali-passed-away-in-oman)