---
title: "ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി"
english_title: "The expatriate Malayali who was undergoing treatment passed away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/103252/the-expatriate-malayali-who-was-undergoing-treatment-passed-away"
published_at: "2023-03-15T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411e122bd5ae_death.jpg"
keywords: []
---

# ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി

> **Lead Summary:** **കുവൈത്ത് സിറ്റി : **കുവൈത്തില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. കുവൈത്ത് കെഎംസിസി കുന്ദമംഗലം മണ്ഡലം അംഗം മുഹമ്മദ് കുട്ടി പിലാശ്ശേരി (ഫൈസല്‍ - 44) ആണ് മരിച്ചത്.

## Article Content

**കുവൈത്ത് സിറ്റി : **കുവൈത്തില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. കുവൈത്ത് കെഎംസിസി കുന്ദമംഗലം മണ്ഡലം അംഗം മുഹമ്മദ് കുട്ടി പിലാശ്ശേരി (ഫൈസല്‍ - 44) ആണ് മരിച്ചത്.

അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ജഹ്റ ഹോസ്‍പിറ്റലില്‍ ചികിത്സയിലായിരുന്നു. പരേതനായ അബ്‍ദുല്ലക്കുട്ടി കുണ്ടത്തിലിന്റെയും മറിയയുടെയും മകനാണ്.

ഭാര്യ - ഫൗസിയ. മക്കള്‍ - ഫാത്തിമ ഫിദ, മുഹമ്മദ് തസ്‍നീം, മുഹമ്മദ് യാസീന്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/103252/the-expatriate-malayali-who-was-undergoing-treatment-passed-away)