---
title: "വിവാദ പ്രസ്താവന കെ കെ രമ ഖേദ പ്രകടനം നടത്തണം - അജ്‌മാൻ കെഎംസിസി "
english_title: "Controversial statement KK Rama Kheda should hold demonstration - Ajman KMCC"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/103420/controversial-statement-kk-rama-kheda-should-hold-demonstration-ajman-kmcc"
published_at: "2023-03-16T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64130d5d7da3f_Untitled-1.jpg"
keywords: []
---

# വിവാദ പ്രസ്താവന കെ കെ രമ ഖേദ പ്രകടനം നടത്തണം - അജ്‌മാൻ കെഎംസിസി 

> **Lead Summary:** **അജ്‌മാൻ : **മുസ്‌ലിം വ്യക്തി നിയമവുമായി ബന്ധപ്പെട്ട് കെ കെ രമ നടത്തിയ പ്രസ്താവന അനവസരത്തിലുള്ളതും അസംബന്ധവുമാണെന്ന് അജ്‌മാൻ കെഎംസിസി വടകര മണ്ഡലം പ്രസിഡന്റ് ശംഷാദ് നാലു പുരയിൽ അഭിപ്രായപ്പെട്ടു.

## Article Content

**അജ്‌മാൻ : **മുസ്‌ലിം വ്യക്തി നിയമവുമായി ബന്ധപ്പെട്ട് കെ കെ രമ നടത്തിയ പ്രസ്താവന അനവസരത്തിലുള്ളതും അസംബന്ധവുമാണെന്ന് അജ്‌മാൻ കെഎംസിസി വടകര മണ്ഡലം പ്രസിഡന്റ് ശംഷാദ് നാലു പുരയിൽ അഭിപ്രായപ്പെട്ടു.

മത മൈത്രി നടമാടുന്ന ഈ കാലഘട്ടത്തിൽ കെ കെ രമ നടത്തിയ ശരീഅത്ത് വിരുദ്ധ പ്രസ്താവന സംഘപരിവാർ നടത്തുന്ന വർഗ്ഗീയ പ്രചാരങ്ങൾക്ക് ശക്തി പകരാൻ കാരണമായേക്കുമെന്നും ഉടൻ തന്നെ വിവാദ പ്രസ്താവന പിൻവലിച്ചു കെ കെ രമ എം എൽ എ ഖേദ പ്രകടനം നടത്തണമെന്നും അജ്‌മാൻ കെഎംസിസി വടകര മണ്ഡലം ജനറൽ സെക്രട്ടറി ഷംനാസ് കണ്ണൂക്കര ആവശ്യപ്പെട്ടു.

മുസ്‌ലിം ലീഗിനെ പുരോഗമനം പഠിപ്പിക്കാൻ മാത്രം ആർ എം പി വളർന്നിട്ടില്ലെന്നും അജ്‌മാൻ കെഎംസിസി വടകര മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു . ആബിദ് അഴിയൂർ , ജാബിർ കാർത്തികപ്പള്ളി , അന്‍ഫീര്‍ കരിക്കാട്ട് , ഫൈസൽ ജി കെ ഓർക്കാട്ടേരി , മുബഷിർ കണ്ണൂക്കര , ഷബീർ അഴിയൂർ , സത്താർ നെല്ലാച്ചേരി തുടങ്ങിയ മണ്ഡലം ഭാരവാഹികൾ യോഗത്തിൽ സംബന്ധിച്ചു . വടകര മണ്ഡലം പ്രസിഡന്റ് ശംഷാദ് നാലു പുരയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഷംനാസ് കണ്ണൂക്കര സ്വാഗതവും മണ്ഡലം ട്രഷറർ ഫിർദൗസ് ഒഞ്ചിയം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/103420/controversial-statement-kk-rama-kheda-should-hold-demonstration-ajman-kmcc)