---
title: "ഖത്തറിൽ നിന്ന്​ ഉംറക്ക്​ എത്തിയ മലയാളി കുടുംബത്തിന്റെ കാർ മറിഞ്ഞ്​ മൂന്ന് പേർ മരിച്ചു"
english_title: "Three people died when the car of a Malayali family that had reached Umrah from Qatar overturned"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/103541/three-people-died-when-the-car-of-a-malayali-family-that-had-reached-umrah-from-qatar-overturned"
published_at: "2023-03-17T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64141dcc082b6_death.jpg"
keywords: []
---

# ഖത്തറിൽ നിന്ന്​ ഉംറക്ക്​ എത്തിയ മലയാളി കുടുംബത്തിന്റെ കാർ മറിഞ്ഞ്​ മൂന്ന് പേർ മരിച്ചു

> **Lead Summary:** **ത്വാഇഫ് : **ഖത്തറിൽ നിന്ന്​ ഉംറക്ക്​ എത്തിയ മലയാളി കുടുംബത്തിന്റെ കാർ മറിഞ്ഞ്​ മൂന്ന് പേർ മരിച്ചു. സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയായ ത്വാഇഫിലുണ്ടായ അപകടത്തിൽ പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസലിന്റെ മക്കളായ അഭിയാൻ (ഏഴ്​), അഹിയാൻ (നാല്​), ഭാര്യാ മാതാവ് സാബിറ എന്നിവരാണ് മരിച്ചത്.

## Article Content

**ത്വാഇഫ് : **ഖത്തറിൽ നിന്ന്​ ഉംറക്ക്​ എത്തിയ മലയാളി കുടുംബത്തിന്റെ കാർ മറിഞ്ഞ്​ മൂന്ന് പേർ മരിച്ചു. സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയായ ത്വാഇഫിലുണ്ടായ അപകടത്തിൽ പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസലിന്റെ മക്കളായ അഭിയാൻ (ഏഴ്​), അഹിയാൻ (നാല്​), ഭാര്യാ മാതാവ് സാബിറ എന്നിവരാണ് മരിച്ചത്.

ദോഹയിൽ ഹമദ് മെഡിക്കൽ സിറ്റിയിൽ ജീവനക്കാരനായ ഫൈസൽ കുടുംബ സമേതം ഉംറക്കായി സൗദിയിലെത്തിയതായിരുന്നു. കാറിൽ ആറുപേരാണ്​ ഉണ്ടായിരുന്നത്​.

മക്കയിലേക്കുള്ള യാത്രാമധ്യേ ത്വാഇഫ്​ എത്തുന്നതിന്​ 73 കിലോമീറ്റർ ബാക്കിനിൽക്കെ അതീഫ്​ എന്ന സ്ഥലത്തുവെച്ചാണ്​ ഇവർ സഞ്ചരിച്ച കാർ മറിഞ്ഞ്​​ അപകടമുണ്ടായത്​.

ഫൈസലിനും ഭാര്യാ പിതാവ്​ അബ്​ദുൽ ഖാദറിനും നിസാര പരിക്കേറ്റു. ഇവർ ത്വാഇഫ് അമീർ സുൽത്താൻ ആശുപത്രിയിലാണ്. ഫൈസലിന്റെ ഭാര്യ സുമയ്യ അപകടത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൃതദേഹങ്ങൾ ഇതേ ആശുപത്രി മോർച്ചറിയിലാണ്​. വിവരമറിഞ്ഞ്​ ഇവരുടെ ബന്ധുക്കൾ മക്കയിൽ നിന്നും താഇഫിലേക്ക് തിരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/103541/three-people-died-when-the-car-of-a-malayali-family-that-had-reached-umrah-from-qatar-overturned)