---
title: "സൗദിയില്‍ വാഹനാപകടം; രണ്ട് പേര്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം"
english_title: "Car accident in Saudi; Two died and one was in critical condition"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/10358/car-accident-in-saudi-two-died-and-one-was-in-critical-condition"
published_at: "2021-11-13T06:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618f0da05d221_accident.jpg"
keywords: []
---

# സൗദിയില്‍ വാഹനാപകടം; രണ്ട് പേര്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം

> **Lead Summary:** **റിയാദ് :** സൗദി അറേബ്യയില്‍ ജിദ്ദ - മക്ക എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. എക്സ്പ്രസ് വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

## Article Content

**റിയാദ് :** സൗദി അറേബ്യയില്‍ ജിദ്ദ - മക്ക എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. എക്സ്പ്രസ് വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

അപകടമുണ്ടായ ഉടന്‍ തന്നെ റെഡ് ക്രസന്റ് ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഗുരുതരമായി പരിക്കേറ്റയാളെ നാഷണല്‍ ഗാര്‍ഡ് ആശുപത്രിയിലേക്കാണ് മാറ്റിയത്.

പരിക്കേറ്റ ഏഴ് പേരെ മക്ക അല്‍നൂര്‍ സ്‍പെഷ്യലിസ്റ്റ് ആശുപത്രി, മക്ക അല്‍ സാഹിര്‍ കിങ് അബ്‍ദുല്‍ അസീസ് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി. ഒരാള്‍ക്ക് സംഭവ സ്ഥലത്തുവെച്ച് പ്രാഥമിക ശുശ്രൂഷ നല്‍കുകയും ചെയ്‍തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/10358/car-accident-in-saudi-two-died-and-one-was-in-critical-condition)