---
title: "പ്രവാസിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ"
english_title: "Expatriate hanged at residence"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/103588/expatriate-hanged-at-residence"
published_at: "2023-03-17T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641448b8daf5f_suodi.jpg"
keywords: []
---

# പ്രവാസിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** ** റിയാദ്: **തമിഴ്‌നാട് സ്വദേശിയായ പ്രവാസിയെ സൗദി അറേബ്യയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുച്ചിറപ്പള്ളി സുന്ദമ്പട്ടി സ്വദേശി കറുപ്പയ്യൻ കരുണാനിധി ആണ് മരിച്ചത്. സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തി്യത്.

## Article Content

** റിയാദ്: **തമിഴ്‌നാട് സ്വദേശിയായ പ്രവാസിയെ സൗദി അറേബ്യയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുച്ചിറപ്പള്ളി സുന്ദമ്പട്ടി സ്വദേശി കറുപ്പയ്യൻ കരുണാനിധി ആണ് മരിച്ചത്. സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തി്യത്.

ജുബൈൽ തുറമുഖത്തെ ജീവനക്കാരനായിരുന്നു കറുപ്പയ്യൻ കരുണാനിധി. പൊലീസെത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/103588/expatriate-hanged-at-residence)