---
title: "കോ​ട്ട​ക്ക​ൽ സൂ​പ്പ​ർ ലീ​ഗ്-2023 ഫു​ട്ബാ​ൾ: പു​ലി​ക്കോ​ട് ടീം ​ജേ​താ​ക്ക​ൾ "
english_title: "Kottakal Super League-2023 Football: Pulikode Team Winners"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/103666/kottakal-super-league-2023-football-pulikode-team-winners"
published_at: "2023-03-18T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64151f018863c_superleeg.jpg"
keywords: []
---

# കോ​ട്ട​ക്ക​ൽ സൂ​പ്പ​ർ ലീ​ഗ്-2023 ഫു​ട്ബാ​ൾ: പു​ലി​ക്കോ​ട് ടീം ​ജേ​താ​ക്ക​ൾ 

> **Lead Summary:** **ദു​ബൈ: **കെ.​എം.​സി.​സി കോ​ട്ട​ക്ക​ൽ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി, മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 12 മേ​ഖ​ല ടീ​മു​ക​ളെ അ​ണി​നി​ര​ത്തി ബ​ർ​ദു​ബൈ ന്യൂ ​അ​ക്കാ​ദ​മി സ്റ്റേ​ഡി​യ​ത്തി​ൽ കോ​ട്ട​ക്ക​ൽ സൂ​പ്പ​ർ ലീ​ഗ് -2023 ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ സം​ഘ​ടി​പ്പി​ച്ചു. മ​ത്സ​ര​ത്തി​ൽ പു​ലി​ക്കോ​ട് മേ​ഖ​ല വി​ന്നേ​ഴ്സ് ക​പ്പും, കാ​വ​തി​ക്ക​ളം മേ​ഖ​ല റ​ണ്ണേ​ഴ്സ് ക​പ്പും ക​ര​സ്ഥ​മാ​ക്കി. മൂ​ന്നാം സ്ഥാ​നം വെ​സ്റ്റ് വി​ല്ലൂ​ർ മേ​ഖ​ല​യാ​ണ്​ ക​ര​സ്ഥ​മാ​ക്കി​യ​ത്. ടൂ​ർ​ണ​മെ​ന്‍റ്​ ദു​ബൈ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

## Article Content

**ദു​ബൈ: **കെ.​എം.​സി.​സി കോ​ട്ട​ക്ക​ൽ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി, മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 12 മേ​ഖ​ല ടീ​മു​ക​ളെ അ​ണി​നി​ര​ത്തി ബ​ർ​ദു​ബൈ ന്യൂ ​അ​ക്കാ​ദ​മി സ്റ്റേ​ഡി​യ​ത്തി​ൽ കോ​ട്ട​ക്ക​ൽ സൂ​പ്പ​ർ ലീ​ഗ് -2023 ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ സം​ഘ​ടി​പ്പി​ച്ചു. മ​ത്സ​ര​ത്തി​ൽ പു​ലി​ക്കോ​ട് മേ​ഖ​ല വി​ന്നേ​ഴ്സ് ക​പ്പും, കാ​വ​തി​ക്ക​ളം മേ​ഖ​ല റ​ണ്ണേ​ഴ്സ് ക​പ്പും ക​ര​സ്ഥ​മാ​ക്കി. മൂ​ന്നാം സ്ഥാ​നം വെ​സ്റ്റ് വി​ല്ലൂ​ർ മേ​ഖ​ല​യാ​ണ്​ ക​ര​സ്ഥ​മാ​ക്കി​യ​ത്. ടൂ​ർ​ണ​മെ​ന്‍റ്​ ദു​ബൈ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​നി​സി​പ്പ​ൽ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ മു​സ്ത​ഫ പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ച​ട​ങ്ങി​ൽ കെ.​പി.​എ സ​ലാം, സി​ദ്ധീ​ഖ് കാ​ലൊ​ടി, ക​രീം കാ​ല​ടി, ഒ.​ടി സ​ലാം, മു​ജീ​ബ് കോ​ട്ട​ക്ക​ൽ, ഫ​ക്രു​ദ്ദീ​ൻ മാ​റാ​ക്ക​ര, എ.​പി നൗ​ഫ​ൽ, അ​ലി കോ​ട്ട​ക്ക​ൽ, സി.​വി അ​ഷ്റ​ഫ്, ല​ത്തീ​ഫ് തെ​ക്ക​ഞ്ചേ​രി, ഉ​സ്മാ​ൻ എ​ട​യൂ​ർ, അ​ബൂ​ബ​ക്ക​ർ പൊ​ന്മ​ള, ഇ​സ്മാ​യി​ൽ ഇ​റ​യ​സ്സ​ൻ, സൈ​ദ് മാ​റാ​ക്ക​ര, അ​ബു​ദാ​ബി കെ.​എം.​സി.​സി കോ​ട്ട​ക്ക​ൽ മു​നി​സി​പ്പ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഫീ​ർ വി​ല്ലൂ​ർ തു​ട​ങ്ങി​യ​വ​ർ കെ.​എം.​സി.​സി നേ​താ​ക്ക​ൾ ച​ട​ങ്ങി​ൽ ആ​ശം​സ നേ​ർ​ന്നു.

ജാ​ഫ​ർ, സ​ൽ​മാ​ൻ, നാ​ദി​ർ, നി​സാം ഇ​രി​മ്പി​ളി​യം, കെ.​കെ റാ​ഷി​ദ്, ഷാ​ക്കി​ർ ചെ​മ്മു​ക്ക​ൻ, അ​ലി തൈ​ക്കാ​ട​ൻ, ബ​ഷീ​ർ കൂ​രി​യാ​ട്, സൈ​ജ​ൽ പാ​ല​പ്പു​റ, ഇ​ർ​ഷാ​ദ് കോ​ട്ട​ക്ക​ൽ, അ​ല​വി​ക്കു​ട്ടി എ​റ​യ​സ്സ​ൻ, ഹ​മീ​ദ് അ​മ്പാ​യ​ത്തൊ​ടി, മു​നീ​ബ് വി​ല്ലൂ​ർ എ​ന്നി​വ​ർ ഫു​ട്​​ബാ​ൾ മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. അ​ലി ത​യ്യി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കു​ഞ്ഞി മു​ഹ​മ്മ​ദ് വി​ല്ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/103666/kottakal-super-league-2023-football-pulikode-team-winners)