Mar 21, 2023 12:15 PM

മ​സ്ക​ത്ത്​: റ​മ​ദാ​ൻ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി അ​ധി​കൃ​ത​ർ. ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി അ​തി​ന്റെ വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ചേ​ർ​ന്ന് ഗ​വ​ർ​ണ​​റേ​റ്റു​ക​ളി​ൽ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പ്​ വ​രു​ത്തു​ക, ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ നി​യ​മം പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് ഉ​റ​പ്പ്​ വ​രു​ത്തു​ക​യു​മാ​ണ്​ പ​രി​ശോ​ധ​ന​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ചി​ല സ്ഥാ​പ​ന​ങ്ങ​ൾ സീ​സ​ൺ മു​ന്നി​ൽ​ക​ണ്ട്​ സാ​ധ​ന​ങ്ങ​ൾ പൂ​ഴ്ത്തി​വെ​ച്ച്​ കൃ​ത്രി​മ വി​ല​ക്ക​യ​റ്റം സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്താ​റു​ണ്ട്. ഇ​ത്ത​രം അ​ന​ഭി​ല​ഷ​ണീ​യ​മാ​യ നീ​ക്ക​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ക​യാ​ണ്​ പ​രി​ശോ​ധ​ന​യി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ തെ​ക്ക​ൻ ബാ​ത്തി​ന​യി​ലെ റു​സ്താ​ഖ്​ വി​ലാ​യ​ത്തി​ലെ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​നം, കൈ​കാ​ര്യം ചെ​യ്യ​ൽ എ​ന്നി​വ​യി​ൽ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന്​ ഉ​റ​പ്പാ​ക്കാ​നാ​യി മു​നി​സി​പ്പാ​ലി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്നു​ണ്ട്.

മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബൗ​ഷ​ർ വി​ലാ​യ​ത്തി​ലെ വി​വി​ധ വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും. അ​തേ​സ​മ​യം, റ​മ​ദാ​ൻ പ​ടി​വാ​തി​ൽ​ക്ക​ൽ എ​ത്തി​യ​തോ​ടെ രാ​ജ്യ​ത്തെ ഷോ​പ്പി​ങ്​ മാ​ളു​ക​ളി​ലും മ​റ്റും തി​ര​ക്കേ​റി. അ​വ​ശ്യ​വ​സ്തു​ക്ക​ൾ വാ​ങ്ങാ​നാ​യി​രു​ന്നു സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ എ​ത്തി​യി​രു​ന്ന​ത്. പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്​ സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ൾ​ക്ക്​ ആ​ശ്വാ​സ​മാ​കു​ന്നു​ണ്ട്.

As a part of Ramadan preparation, the authorities have tightened the inspection of commercial establishments

Next TV

Top Stories










News from Regional Network