---
title: "ഖത്തറിൽ നാലു നില കെട്ടിടം തകർന്നു; ഒരാൾ മരിച്ചു "
english_title: "One person died after a four-storey building collapsed in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/104556/one-person-died-after-a-four-storey-building-collapsed-in-qatar"
published_at: "2023-03-22T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641af9fc1a70e_qater_building.jpg"
keywords: []
---

# ഖത്തറിൽ നാലു നില കെട്ടിടം തകർന്നു; ഒരാൾ മരിച്ചു 

> **Lead Summary:** **ദോഹ: **ഖത്തറിൽ നാലു നില കെട്ടിടം തകർന്ന്​ ഒരാൾ മരിച്ചു. ഏഴു പേരെ രക്ഷപ്പെടുത്തി. ബുധനാഴ്​ച രാവിലെ ദോഹ അൽ മൻസൂറയിലാണ്​ കെട്ടിടം തകർന്നുവീണത്​. അപകടത്തിൽ ഒരാൾ മരിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം സ്​ഥിരീകരിച്ചു. എന്നാൽ, ഇദ്ദേഹം ഏത്​ രാജ്യക്കാരനാണെന്ന്​ വെളിപ്പെടുത്തിയിട്ടില്ല.

## Article Content

**ദോഹ: **ഖത്തറിൽ നാലു നില കെട്ടിടം തകർന്ന്​ ഒരാൾ മരിച്ചു. ഏഴു പേരെ രക്ഷപ്പെടുത്തി. ബുധനാഴ്​ച രാവിലെ ദോഹ അൽ മൻസൂറയിലാണ്​ കെട്ടിടം തകർന്നുവീണത്​. അപകടത്തിൽ ഒരാൾ മരിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം സ്​ഥിരീകരിച്ചു. എന്നാൽ, ഇദ്ദേഹം ഏത്​ രാജ്യക്കാരനാണെന്ന്​ വെളിപ്പെടുത്തിയിട്ടില്ല.

ഏഴുപേരെ രക്ഷാപ്രവർത്തകർ പുറത്തെടുത്തു.രാവിലെ 8.18ഓടെയാണ്​ നാലു നില കെട്ടിടം തകർന്നു വീണത്​. ഏതാനും ഭാഗങ്ങൾ സമീപത്തെ കെട്ടിടത്തിന്​ മുകളിലും പതിച്ച നിലയിലാണ്​. ഖത്തർ സിവിൽ ഡിഫൻസ്​, ആംബുലൻസ്​, പൊലീസ്​ ഉൾപ്പെടെയുള്ളവ അതിവേഗ രക്ഷാ പ്രവർത്തനത്തിലൂടെ ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കുകയായിരുന്നു.

കൂടുതൽ പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയി​ട്ടില്ലെന്ന്​ ഉറപ്പിക്കുന്നതിനായി ശ്രമിക്കുകയാണെന്ന്​ ആഭ്യന്തര മ​ന്ത്രാലയം അറിയിച്ചു. അൽ മൻസൂറ ബി റിങ്ങ്​ റോഡിൽ ലുലു എക്​സ്​പ്രസിന്​ പിറകിലുള്ള ​ബഹുനില ​കെട്ടിടമാണ്​ തകർന്നത്​. പാകിസ്​താൻ, ഈജിപ്​ത്​, ഫിലിപ്പിനോ കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടമാണെന്നാണ്​ സൂചന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/104556/one-person-died-after-a-four-storey-building-collapsed-in-qatar)