---
title: "പ്രവാസി മലയാളി വനിത ഒമാനില്‍ നിര്യാതയായി"
english_title: "Expatriate Malayali woman passed away in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/104647/expatriate-malayali-woman-passed-away-in-oman"
published_at: "2023-03-23T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641bdd01cb5dd_death.jpg"
keywords: []
---

# പ്രവാസി മലയാളി വനിത ഒമാനില്‍ നിര്യാതയായി

> **Lead Summary:** **സലാല:** മലയാളി വനിത ഒമാനില്‍ നിര്യാതയായി. കോട്ടയം ചങ്ങനാശ്ശേരി കറുകച്ചാൽ നെടുംകുന്നം മിനി മന്ദിരത്തിൽ സി.എം ബാലകൃഷ്ണന്റെ ഭാര്യ സൈമ ബാലകൃഷ്ണൻ ആണ് ഒമാനിലെ സലാലയിൽ ഹ്യദയാഘാതം മൂലം മരണപ്പെട്ടത്.

## Article Content

**സലാല:** മലയാളി വനിത ഒമാനില്‍ നിര്യാതയായി. കോട്ടയം ചങ്ങനാശ്ശേരി കറുകച്ചാൽ നെടുംകുന്നം മിനി മന്ദിരത്തിൽ സി.എം ബാലകൃഷ്ണന്റെ ഭാര്യ സൈമ ബാലകൃഷ്ണൻ ആണ് ഒമാനിലെ സലാലയിൽ ഹ്യദയാഘാതം മൂലം മരണപ്പെട്ടത്.

കഴിഞ്ഞ പന്ത്രണ്ട് വർഷത്തോളമായി ഭർത്താവ് ബാലകൃഷ്ണനോടൊപ്പം സലാലയിലുണ്ടായിരുന്ന സൈമക്ക് ബുധ്നാഴ്ച ഉച്ചയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

പിതാവ് - പരമേശ്വരൻ നായർ. മാതാവ് - ജഗദമ്മ. മക്കൾ - ഗോകുൽ ബി നായർ, ഗോപിക ബി നായർ. (ഇരുവരും ദുബൈയില്‍). സഹോദരങ്ങൾ - പ്രീത, ഹേമ, അമ്പിളി. സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/104647/expatriate-malayali-woman-passed-away-in-oman)