---
title: "അ​ച്ച​ട​ക്ക കാ​ര​ണ​ങ്ങ​ളാ​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന എ​ല്ലാ സൈ​നി​ക​രെ​യും മോ​ചി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വി​റ​ക്കി "
english_title: "The soldier will release in jain "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/104667/the-soldier-will-release-in-jain"
published_at: "2023-03-23T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641bea8587170_in_jail.jpg"
keywords: []
---

# അ​ച്ച​ട​ക്ക കാ​ര​ണ​ങ്ങ​ളാ​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന എ​ല്ലാ സൈ​നി​ക​രെ​യും മോ​ചി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വി​റ​ക്കി 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **റ​മ​ദാ​ൻ ക​ണ​ക്കി​ലെ​ടു​ത്ത് അ​ച്ച​ട​ക്ക കാ​ര​ണ​ങ്ങ​ളാ​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന എ​ല്ലാ സൈ​നി​ക​രെ​യും മോ​ചി​പ്പി​ക്കാ​ൻ ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ആ​ക്ടി​ങ് പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് ഉ​ത്ത​ര​വി​റ​ക്കി. സൈ​നി​ക അം​ഗ​ങ്ങ​ൾ അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​മാ​യി റ​മ​ദാ​ൻ പ​ങ്കി​ടു​ന്ന​ത് പ്ര​ധാ​ന​മാ​ണെ​ന്ന് ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദ് വി​ശ്വ​സി​ക്കു​ന്നു​വെ​ന്ന് കു​വൈ​ത്ത് ആ​ർ​മി ജ​ന​റ​ൽ സ്റ്റാ​ഫ് ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി: **റ​മ​ദാ​ൻ ക​ണ​ക്കി​ലെ​ടു​ത്ത് അ​ച്ച​ട​ക്ക കാ​ര​ണ​ങ്ങ​ളാ​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന എ​ല്ലാ സൈ​നി​ക​രെ​യും മോ​ചി​പ്പി​ക്കാ​ൻ ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ആ​ക്ടി​ങ് പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് ഉ​ത്ത​ര​വി​റ​ക്കി. സൈ​നി​ക അം​ഗ​ങ്ങ​ൾ അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​മാ​യി റ​മ​ദാ​ൻ പ​ങ്കി​ടു​ന്ന​ത് പ്ര​ധാ​ന​മാ​ണെ​ന്ന് ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദ് വി​ശ്വ​സി​ക്കു​ന്നു​വെ​ന്ന് കു​വൈ​ത്ത് ആ​ർ​മി ജ​ന​റ​ൽ സ്റ്റാ​ഫ് ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.

എ​ല്ലാ സൈ​നി​ക​ർ​ക്കും ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് റ​മ​ദാ​ൻ ആ​ശം​സ നേ​ർ​ന്നു. അ​മീ​റും സാ​യു​ധ​സേ​ന​യു​ടെ പ​ര​മോ​ന്ന​ത ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​ത്തി​ന് കൂ​ടു​ത​ൽ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും ല​ഭി​ക്ക​ട്ടെ​യെ​ന്നും ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദ് പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/104667/the-soldier-will-release-in-jain)