---
title: "ദുബായിൽ ടാങ്കർ ലോറി മറിഞ്ഞ്​ മലയാളി യുവാവ്​ മരിച്ചു"
english_title: "A Malayali youth died after a tanker lorry overturned in Dubai."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/104837/a-malayali-youth-died-after-a-tanker-lorry-overturned-in-dubai"
published_at: "2023-03-24T06:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641cf5dcabf70_death.jpg"
keywords: []
---

# ദുബായിൽ ടാങ്കർ ലോറി മറിഞ്ഞ്​ മലയാളി യുവാവ്​ മരിച്ചു

> **Lead Summary:** **ദുബായ്:** ദുബായിൽ ടാങ്കർ ലോറി മറിഞ്ഞ്​ മലയാളി യുവാവ്​ മരിച്ചു. തിരുവനന്തപുരം ആഴൂർ കൊളിച്ചിറ പുത്തൻബംഗ്ലാവിൽ നിഖിലാണ്​ മരിച്ചത്​.

## Article Content

**ദുബായ്:** ദുബായിൽ ടാങ്കർ ലോറി മറിഞ്ഞ്​ മലയാളി യുവാവ്​ മരിച്ചു. തിരുവനന്തപുരം ആഴൂർ കൊളിച്ചിറ പുത്തൻബംഗ്ലാവിൽ നിഖിലാണ്​ മരിച്ചത്​.

വെള്ളം കൊണ്ടുപോകുന്ന ടാങ്കറിലെ ജീവനക്കാരനായിരുന്നു നിഖിൽ. വളവ്​ തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ടാങ്കർ മറിയുകയായിരുന്നു.

ഉച്ചയോടെയാണ്​ സംഭവമുണ്ടായത്. പഞ്ചാബ്​ സ്വദേശിയായിരുന്നു ഡ്രൈവർ. ഹംപാസ്​ പ്രതിനിധി അലി മുഹമ്മദിന്‍റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ച്​ സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/104837/a-malayali-youth-died-after-a-tanker-lorry-overturned-in-dubai)