Mar 24, 2023 09:01 AM

ദു​ബൈ: ദു​ബൈ​യി​ൽ​നി​ന്ന്​ മും​ബൈ​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ട ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ മ​ദ്യ​പി​ച്ച്​ ബ​ഹ​ള​മു​ണ്ടാ​ക്കി​യ ര​ണ്ട്​ യാ​ത്ര​ക്കാ​ർ പി​ടി​യി​ൽ. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രാ​ണ് മ​ദ്യ​പി​ക്കു​ക​യും വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രോ​ട്​ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത​ത്. ഇ​ൻ​ഡി​ഗോ​യു​ടെ 6 ഇ 1088 ​എ​ന്ന വി​മാ​ന​ത്തി​ൽ ബു​ധ​നാ​ഴ്ച​യാ​ണ്​ സം​ഭ​വം.

ദു​ബൈ​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​രു​വ​രും അ​വ​ധി​ക്ക്​ നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്ക​ത്തി​ലാ​യി​രു​ന്നു. മും​ബൈ പൊ​ലീ​സാ​ണ്​ ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. വി​മാ​ന​ത്തി​നു​ള്ളി​ൽ മ​ദ്യ​പി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ ജീ​വ​ന​ക്കാ​ർ പ​ല​ത​വ​ണ വി​ല​ക്കി​യെ​ങ്കി​ലും അ​നു​സ​രി​ച്ചി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വി​മാ​ന​ത്തി​നു​ള്ളി​ൽ ന​ട​ക്കു​ക​യും ബ​ഹ​ളം വെ​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ ജീ​വ​ന​ക്കാ​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

സീ​റ്റി​ലി​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​​പ്പോ​ൾ കൂ​ടു​ത​ൽ ഉ​ച്ച​ത്തി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും ജീ​വ​ന​ക്കാ​രോ​ട്​ ത​ട്ടി​ക്ക​യ​റു​ക​യു​മാ​യി​രു​ന്നു. സ​ഹ​യാ​ത്രി​ക​രോ​ട്​ പ്ര​തി​ക​ള്‍ മോ​ശം ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ക​യും ചെ​യ്തു. വി​മാ​നം മും​ബൈ​യി​ൽ ലാ​ൻ​ഡ് ചെ​യ്ത​തി​ന് പി​ന്നാ​ലെ ഇ​ൻ​ഡി​ഗോ അ​ധി​കൃ​ത​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​രു​വ​ർ​ക്കും പി​ന്നീ​ട്​ സ്​​റ്റേ​ഷ​ൻ ജാ​മ്യം ന​ൽ​കി വി​ട്ട​യ​ച്ചു.

Two passengers arrested for creating ruckus in flight

Next TV

Top Stories