Mar 25, 2023 07:06 AM

ദോ​ഹ: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ലോ​ക്സ​ഭ അം​ഗ​ത്വം റ​ദ്ദാ​ക്കി​യ ന​ട​പ​ടി​യി​ൽ ഒ.​ഐ.​സി.​സി ഇ​ൻ​കാ​സ് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യെ എ​തി​ർ​ക്കു​ന്ന​വ​രെ സ​ഭ​യി​ൽ​നി​ന്നും പു​റ​ത്താ​ക്കു​ക എ​ന്ന ബി.​ജെ.​പി​യു​ടെ വി​ല​കു​റ​ഞ്ഞ ത​ന്ത്ര​മാ​ണ് ലോ​ക്സ​ഭ സെ​ക്ര​ട്ട​റി ന​ട​പ്പാ​ക്കി​യ​ത്. ക​ള്ള​ന്മാ​രെ ക​ള്ള​ന്മാ​രാ​ണെ​ന്നു തു​റ​ന്നു​പ​റ​ഞ്ഞ​തി​നാ​ണ് ഈ ​കോ​ട​തി വി​ധി​യും അ​യോ​ഗ്യ​നാ​ക്ക​ലും എ​ല്ലാം.

സം​ഘ്പ​രി​വാ​റു​കാ​ർ അ​വ​രു​ടെ അ​ജ​ണ്ട​ക​ൾ ന​ട​പ്പാ​ക്കു​മ്പോ​ൾ രാ​ജ്യ​ത്തി​നു​വേ​ണ്ടി ശ​ബ്ദി​ച്ച രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പം ജ​നാ​ധി​പ​ത്യം നി​ല​നി​ൽ​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന മു​ഴു​വ​ൻ ജ​ന​ങ്ങ​ളും അ​ണി​നി​ര​ക്ക​ണം. രാ​ഹു​ൽ ശ​ബ്ദി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​നോ പാ​ർ​ട്ടി​ക്കോ വേ​ണ്ടി​യ​ല്ല. രാ​ജ്യ​ന​ന്മ​യാ​യി​രു​ന്നു ല​ക്ഷ്യം- ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ​മീ​ർ ഏ​റാ​മ​ല പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

രാ​ഹു​ൽ ഗാ​ന്ധി​യെ പാ​ർ​ല​മെ​ന്റി​ൽ തി​ടു​ക്ക​ത്തി​ൽ അ​യോ​ഗ്യ​നാ​ക്കി പ്ര​തി​പ​ക്ഷ ശ​ബ്ദം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന​ത് ബി.​ജെ.​പി സ​ർ​ക്കാ​റി​ന്റെ സ്വ​പ്നം മാ​ത്ര​മാ​ണെ​ന്നും, ജ​നാ​ധി​പ​ത്യ ധ്വം​സ​ന​ത്തി​നെ​തി​രെ അ​ഖി​ലേ​ന്ത്യ ത​ല​ത്തി​ൽ ന​ട​ക്കു​ന്ന സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ഒ.​ഐ.​സി.​സി ഇ​ൻ​കാ​സ് ഖ​ത്ത​ർ ന​ൽ​കു​മെ​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് എ​സ് നാ​യ​ർ അ​റി​യി​ച്ചു.

Rahul Gandhi's incompetence against democracy; OICC INCAS Qatar Central Committee Protest

Next TV

Top Stories










News Roundup