---
title: "അ​ബ്‌​ഷി​ർ പ്ലാ​റ്റ്ഫോം; ജ​ന​ന ര​ജി​സ്ട്രേ​ഷ​ൻ ല​ളി​ത​മാ​ക്കി സൗ​ദി "
english_title: "Saudi makes birth registration simple"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/105084/saudi-makes-birth-registration-simple"
published_at: "2023-03-25T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641e92143ad5e_baby.jpg"
keywords: []
---

# അ​ബ്‌​ഷി​ർ പ്ലാ​റ്റ്ഫോം; ജ​ന​ന ര​ജി​സ്ട്രേ​ഷ​ൻ ല​ളി​ത​മാ​ക്കി സൗ​ദി 

> **Lead Summary:** **ദമാം: **മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ അ​ബ്‌​ഷി​ർ പ്ലാ​റ്റ്ഫോം വ​ഴി പ്ര​വാ​സി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ ജ​ന​ന ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യം ല​ഭ്യ​മാ​കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ സി​വി​ൽ സ്​​റ്റാ​റ്റ​സ് ഏ​ജ​ൻ​സി അ​റി​യി​ച്ചു.

## Article Content

**ദമാം: **മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ അ​ബ്‌​ഷി​ർ പ്ലാ​റ്റ്ഫോം വ​ഴി പ്ര​വാ​സി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ ജ​ന​ന ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യം ല​ഭ്യ​മാ​കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ സി​വി​ൽ സ്​​റ്റാ​റ്റ​സ് ഏ​ജ​ൻ​സി അ​റി​യി​ച്ചു.

ഇ​ല​ക്ട്രോ​ണി​ക് രീ​തി​യി​ൽ ജ​ന​ന ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം, അ​വ​രു​ടെ വി​ലാ​സ​ങ്ങ​ളി​ലേ​ക്ക് ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​യ​ക്കു​ന്ന​തി​ന് അഭ്യർത്ഥന ന​ൽ​കാ​മെ​ന്ന് ഏ​ജ​ൻ​സി വെ​ളി​പ്പെ​ടു​ത്തി. പു​തി​യ നി​യ​മം പ്ര​വാ​സി​ക​ൾ​ക്ക് ഏ​റെ സൗ​ക​ര്യ​പ്ര​ദ​വും ന​ട​പ​ടി​ക​ൾ ല​ളി​ത​വു​മാ​ണ്.

അ​ബ്ഷി​ർ പോ​ർ​ട്ട​ലി​ൽ ലോ​ഗി​ൻ ചെ​യ്ത്​ ജ​ന​ന ര​ജി​സ്ട്രേ​ഷ​ൻ സേ​വ​നം തി​ര​ഞ്ഞെ​ടു​ക്കു​ക എ​ന്ന​താ​ണ്​ ആ​ദ്യം ചെ​യ്യേ​ണ്ട​ത്. തു​ട​ർ​ന്ന് ആ​വ​ശ്യ​മാ​യ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ന​ൽ​കു​ക. ശേ​ഷം ജ​ന​ന ര​ജി​സ്ട്രേ​ഷ​ൻ രേ​ഖ​പ്പെ​ടു​ത്തു​ക. രേ​ഖ​ക​ളും ഡെ​ലി​വ​റി​യും അ​ഭ്യ​ർ​ഥി​ക്കു​ക.

ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​നാ​യി മു​മ്പ്​ സി​വി​ൽ അ​ഫ​യേ​ഴ്​​സ്​ (അ​ഹ്​​വാ​ൽ മ​ദ​നി) മ​ന്ത്രാ​ല​യ​ത്തി​ൽ മു​ൻ​കൂ​ട്ടി ഓ​ൺ​ലൈ​ൻ അ​പ്പോ​യ്മെ​ന്‍റ് എ​ടു​ത്ത​തി​നു​ശേ​ഷം ജ​ന​ന ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫി​സി​ൽ നേ​രി​ട്ടെ​ത്തി കൈ​പ്പ​റ്റേ​ണ്ടി​യി​രു​ന്ന ന​ട​പ​ടി​യാ​ണ് ഇ​പ്പോ​ൾ ല​ളി​ത​മാ​ക്കി​യ​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/105084/saudi-makes-birth-registration-simple)