ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​ത്തു​ക​; ദു​ബൈ വേ​ൾ​ഡ്​ ക​പ്പ്​ ഇന്ന്

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​ത്തു​ക​; ദു​ബൈ വേ​ൾ​ഡ്​ ക​പ്പ്​ ഇന്ന്
Mar 25, 2023 12:14 PM | By Nourin Minara KM

ദു​ബൈ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​ത്തു​ക​യു​ള്ള കു​തി​ര​യോ​ട്ട മ​ത്സ​ര​മാ​യ ദു​ബൈ വേ​ൾ​ഡ്​ ക​പ്പ്​ ശ​നി​യാ​ഴ്ച ദു​ബൈ മെ​യ്​​ദാ​ൻ റേ​സ്​​കോ​ഴ്​​സി​ൽ ന​ട​ക്കും. ദു​ബൈ രാ​ജ​കു​ടും​ബ​ത്തി​ന്‍റെ കു​തി​ര​ക​ൾ അ​ട​ക്കം അ​ണി​നി​ര​ക്കു​ന്ന വേ​ൾ​ഡ്​ ക​പ്പി​ൽ 20 രാ​ജ്യ​ങ്ങ​ളി​ലെ 126 കു​തി​ര​ക​ൾ പോ​രി​നി​റ​ങ്ങും. 80,000ത്തോ​ളം കാ​ണി​ക​ളെ​യാ​ണ്​ ഗാ​ല​റി​യി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഒ​മ്പ​തു​ റൗ​ണ്ടു​ക​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്​ 3.5 കോ​ടി ഡോ​ള​റാ​ണ്. ചാ​മ്പ്യ​ൻ കു​തി​ര​യു​ടെ ഉ​ട​മ​ക്ക്​ 1.2 കോ​ടി ഡോ​ള​ർ സ​മ്മാ​നം ല​ഭി​ക്കും. 3.30ന്​ ​ന​ട​ക്കു​ന്ന 2000 മീ​റ്റ​ർ ഖ​യാ​ല ക്ലാ​സി​ക്കി​ലെ ജേ​താ​വി​ന്​ 10​ ല​ക്ഷം ഡോ​ള​റാ​ണ്​ സ​മ്മാ​നം.

1600 മീ​റ്റ​ർ ഗൊ​ഡോ​ൾ​ഫി​ൻ മൈ​ൽ (10​ ല​ക്ഷം ഡോ​ള​ർ), 3200 മീ​റ്റ​ർ ഗോ​ൾ​ഡ്​ ക​പ്പ്​ (10 ല​ക്ഷം ഡോ​ള​ർ), 1200 മീ​റ്റ​ർ അ​ൽ​കൂ​സ്​ സ്​​പ്രി​ന്‍റ്​ (15 ല​ക്ഷം ഡോ​ള​ർ), 1900 മീ​റ്റ​ർ യു.​എ.​ഇ ഡെ​ർ​ബി (10​ ല​ക്ഷം ഡോ​ള​ർ), 1200 മീ​റ്റ​ർ ഗോ​ൾ​ഡ​ൻ ഷ​ഹീ​ൻ (20 ല​ക്ഷം ഡോ​ള​ർ), 1800 മീ​റ്റ​ർ ദു​ബൈ ട​ർ​ഫ്​ (50 ല​ക്ഷം ഡോ​ള​ർ), 2410 മീ​റ്റ​ർ ദു​ബൈ ഷീ​മ ക്ലാ​സി​ക്​ (60 ല​ക്ഷം ഡോ​ള​ർ), 2000 മീ​റ്റ​ർ ദു​ബൈ വേ​ൾ​ഡ്​ ക​പ്പ്​ (1.2 കോ​ടി ഡോ​ള​ർ) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​ത്സ​ര​ങ്ങ​ളും സ​മ്മാ​ന​ങ്ങ​ളും.

ഒ​മ്പ​തു​ ത​വ​ണ ക​പ്പ്​ നേ​ടി​യ ഗൊ​ഡോ​ൾ​ഫി​ന്‍റെ സ​ഈ​ദ്​ ബി​ൻ സു​റൂ​റാ​ണ്​ ഇ​തു​വ​രെ ഏ​റ്റ​വും കൂ​ടു​ത​ൽ ജേ​താ​വാ​യ പ​രി​ശീ​ല​ക​ൻ. ഇ​ക്കു​റി​യും ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക്​ കു​തി​ക്കാ​ൻ ​ഗൊ​ഡോ​ൾ​ഫി​ൻ ഇ​റ​ങ്ങു​ന്നു​ണ്ട്. ലൈ​ഫ്​ ഈ​സ്​ ഗു​ഡ്, ഹോ​ട്ട്​ റോ​ഡ്​ ചാ​ർ​ലി, ക​ൺ​ട്രി ഗ്രാ​മ​ർ തു​ട​ങ്ങി​യ​വ​രും കി​രീ​ട​പ്ര​തീ​ക്ഷ വെ​ച്ചു​പു​ല​ർ​ത്തു​ന്നു.

ദു​ബൈ വേ​ൾ​ഡ്​ ക​പ്പി​നെ​ത്തി​യ അ​തി​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പ​റ​ഞ്ഞു. 20 ദി​ർ​ഹം മു​ത​ലാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. ദു​ബൈ റേ​സി​ങ്​ ക്ല​ബി​ന്‍റെ വെ​ബ്​​സൈ​റ്റ്​ വ​ഴി ( https://tickets.dubairacingclub.com) ടി​ക്ക​റ്റെ​ടു​ക്കാം.ഗ​താ​ഗ​ത കു​രു​ക്കി​ന്​ സാ​ധ്യ​ത ലോ​ക​ക​പ്പ്​ ന​ട​ക്കു​ന്ന​തി​നാ​ൽ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​കു​മെ​ന്ന്​ ആ​ർ.​ടി.​എ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

അ​ൽ മെ​യ്​​ദാ​ൻ സ്​​ട്രീ​റ്റ്, അ​ൽ ഖൈ​ൽ റോ​ഡ്, ദു​ബൈ-​അ​ൽ​ഐ​ൻ റോ​ഡ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ച്ച​ക്ക്​ ഒ​ന്നു​ മു​ത​ൽ രാ​ത്രി 12 വ​രെ തി​ര​ക്കു​ണ്ടാ​കും.റ​മ​ദാ​ൻ പീ​ര​ങ്കി മു​ഴ​ങ്ങും ദു​ബൈ: ദു​ബൈ ലോ​ക​ക​പ്പ്​ ന​ട​ക്കു​ന്ന മെ​യ്ദാ​ൻ റേ​സ്​ കോ​ഴ്​​സി​ൽ ഇ​ന്ന്​ റ​മ​ദാ​ൻ പീ​ര​ങ്കി മു​ഴ​ങ്ങും. മ​ത്സ​രം ന​ട​ക്കു​ന്ന ഒ​രു ദി​വ​സം മാ​ത്ര​മാ​യി​രി​ക്കു​ക ഇ​വി​ടെ പീ​ര​ങ്കി വെ​ടി മു​ഴ​ക്കു​ക. പ​ര​മ്പ​രാ​ഗ​ത​മാ​യി യു.​എ.​ഇ​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങാ​ണ്​ നോ​മ്പു​തു​റ സ​മ​യ​ങ്ങ​ളി​ലെ പീ​ര​ങ്കി. ഇ​ക്കു​റി റ​മ​ദാ​ൻ മാ​സ​ത്തി​ൽ ത​ന്നെ ലോ​ക​ക​പ്പ്​ വി​രു​ന്നെ​ത്തി​യ​തോ​ടെ​യാ​ണ്​ ദു​ബൈ പൊ​ലീ​സ്​ മെ​യ്​​ദാ​നി​ൽ പീ​ര​ങ്കി സ​ജ്ജീ​ക​രി​ക്കു​ന്ന​ത്.

Dubai World Cup today

Next TV

Related Stories
#datesexhibition | സൂഖ് വാഖിഫ് ഈന്തപ്പഴ പ്രദർശനം ജൂലൈ 23 മുതൽ

Jul 17, 2024 08:25 PM

#datesexhibition | സൂഖ് വാഖിഫ് ഈന്തപ്പഴ പ്രദർശനം ജൂലൈ 23 മുതൽ

വിദേശങ്ങളിലും ഉല്പാദിപ്പിക്കുന്ന വിവിധ തരം ഈന്തപ്പഴങ്ങൾ വില്പനക്കായി നഗരിയിൽ എത്തും. ഹലാവി, മസാഫത്തി, മെഡ്‌ജൂൾ എന്നിവയുൾപ്പെടെയുള്ള...

Read More >>
#mangofestival | മാമ്പഴോത്സവം: രുചിച്ചറിയാൻ എത്തിയത് പതിനായിരങ്ങൾ

Jul 3, 2024 04:49 PM

#mangofestival | മാമ്പഴോത്സവം: രുചിച്ചറിയാൻ എത്തിയത് പതിനായിരങ്ങൾ

നൂതന സാങ്കേതിക വിദ്യയിലൂടെ മാമ്പഴ ഉൽപാദനം വർധിപ്പിക്കുന്നത് വിശദീകരിക്കുന്നതിന് വിദഗ്ധരെയും...

Read More >>
#TouristSpot | സൗദി അറേബ്യ ഇനി ചൈനീസ് വിനോദ സഞ്ചാരികളുടെ കേന്ദ്രം

Jun 25, 2024 08:17 PM

#TouristSpot | സൗദി അറേബ്യ ഇനി ചൈനീസ് വിനോദ സഞ്ചാരികളുടെ കേന്ദ്രം

രാജ്യത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ മൂന്നാമത്തെ വലിയ ഉറവിടമാണ് ചൈന. അവിടെ നിന്നുള്ള വിനോദസഞ്ചാരികളെ സ്വീകരിക്കാൻ എല്ലാ സൗകര്യങ്ങളും...

Read More >>
#heat | സൗദിയിൽ അടുത്ത ആഴ്ച ചൂട് കൂടുന്നതിന് സാധ്യത; ദമാം ഇന്ത്യൻ സ്കൂളിലെ ക്ലാസുകൾ ഓൺലൈനാക്കി

Jun 23, 2024 04:39 PM

#heat | സൗദിയിൽ അടുത്ത ആഴ്ച ചൂട് കൂടുന്നതിന് സാധ്യത; ദമാം ഇന്ത്യൻ സ്കൂളിലെ ക്ലാസുകൾ ഓൺലൈനാക്കി

പച്ചക്കറികളും ഇലക്കറികളുമൊക്കെ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണെന്ന് ആരോഗ്യമന്ത്രാലയം...

Read More >>
#cybersecurity | ആ​ഗോ​ള സൈ​ബ​ർ സു​ര​ക്ഷാ റാ​ങ്കി​ങ്ങി​ൽ സൗ​ദി അ​റേ​ബ്യ ഒ​ന്നാം സ്ഥാ​ന​ത്ത്

Jun 22, 2024 04:20 PM

#cybersecurity | ആ​ഗോ​ള സൈ​ബ​ർ സു​ര​ക്ഷാ റാ​ങ്കി​ങ്ങി​ൽ സൗ​ദി അ​റേ​ബ്യ ഒ​ന്നാം സ്ഥാ​ന​ത്ത്

അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത പ്ര​ക​ട​മാ​ക്കി​ക്കൊ​ണ്ട് 40 ല​ധി​കം രാ​ജ്യ​ങ്ങ​ളു​മാ​യി എ​ൻ.​സി.​എ സൈ​ബ​ർ സു​ര​ക്ഷാ...

Read More >>
#saudiheat | ഇതെന്ത് മറിമായം! ഒന്ന് കാറിൽ മറന്നുവെച്ചതാ, തനിയെ ട്രേയിലിരുന്ന് 'പുഴുങ്ങി' മുട്ട; വീഡിയോ വൈറല്‍

Jun 21, 2024 04:42 PM

#saudiheat | ഇതെന്ത് മറിമായം! ഒന്ന് കാറിൽ മറന്നുവെച്ചതാ, തനിയെ ട്രേയിലിരുന്ന് 'പുഴുങ്ങി' മുട്ട; വീഡിയോ വൈറല്‍

ഇപ്പോഴിതാ കാറില്‍ മറുന്നുവെച്ച മുട്ടകള്‍ ചൂടേറ്റ് പുഴുങ്ങി കിട്ടിയതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍...

Read More >>
Top Stories