---
title: "കുവൈത്തിൽ ഉല്ലാസ യാത്രക്കിടെ ബോട്ട് മറിഞ്ഞ് അപകടം; രണ്ടു മലയാളികൾ മരിച്ചു "
english_title: "Two Malayalis died after their boat overturned during a pleasure trip in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/105124/two-malayalis-died-after-their-boat-overturned-during-a-pleasure-trip-in-kuwait"
published_at: "2023-03-25T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641eb022167b7_kuwaith_boat_accident_death.jpg"
keywords: []
---

# കുവൈത്തിൽ ഉല്ലാസ യാത്രക്കിടെ ബോട്ട് മറിഞ്ഞ് അപകടം; രണ്ടു മലയാളികൾ മരിച്ചു 

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിൽ ഉല്ലാസ യാത്രക്കിടെ ബോട്ട് മറിഞ്ഞ് രണ്ടു മലയാളികൾ മരിച്ചു. കണ്ണൂര്‍ സ്വദേശിയായ വനാഡില്‍ പുതിയവീട്ടിൽ സുകേഷ് , പത്തനംതിട്ട മോഴശേരിയില്‍ ജോസഫ് മത്തായി എന്നിവരാണ് മരിച്ചത്.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിൽ ഉല്ലാസ യാത്രക്കിടെ ബോട്ട് മറിഞ്ഞ് രണ്ടു മലയാളികൾ മരിച്ചു. കണ്ണൂര്‍ സ്വദേശിയായ വനാഡില്‍ പുതിയവീട്ടിൽ സുകേഷ് , പത്തനംതിട്ട മോഴശേരിയില്‍ ജോസഫ് മത്തായി എന്നിവരാണ് മരിച്ചത്.

ഇരുവരും കുവൈത്ത് ലുലു എക്‌സ്‌ചേഞ്ച് ജിവനക്കാരാണ്. വെള്ളിയാഴ്ച രാത്രി ഖൈറാന്‍ റിസോര്‍ട്ട് മേഖലയിലാണ് അപകടം. ഖൈറാനിൽ സുഹൃത്തുക്കളോടൊപ്പം എത്തിയ ഇരുവരും തുഴയുന്ന ബോട്ടിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം.

ഏറെ നേരമായിട്ടും ഇവരെ കാണാതായതോടെ നടത്തിയ തിരച്ചിലിൽ ബോട്ട്മറിഞ്ഞ് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ നടന്നുവരുന്നു. സുകേഷ് ലുലു എക്‌സ്‌ചേഞ്ച് കോര്‍പ്പറേറ്റ് മാനേജറും ടിജോ അക്കൗണ്ട് അസി. മാനേജറുമാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/105124/two-malayalis-died-after-their-boat-overturned-during-a-pleasure-trip-in-kuwait)