---
title: "ഒമാനിൽ പൊടിക്കാറ്റിന് സാധ്യത "
english_title: "Chance of dust storm in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/105125/chance-of-dust-storm-in-oman"
published_at: "2023-03-25T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641eb23d5a76e_oman_dust_strome.jpg"
keywords: []
---

# ഒമാനിൽ പൊടിക്കാറ്റിന് സാധ്യത 

> **Lead Summary:** **മ​സ്ക​ത്ത്​:** കാ​റ്റ്​ വീ​ശു​ന്ന​തി​നാ​ൽ രാ​ജ്യ​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗം ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും പൊ​ടി ഉ​യ​രാ​ൻ​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ ​കേ​ന്ദ്രം അ​റി​യി​ച്ചു. ദാ​ഹി​റ, തെ​ക്ക​ൻ ശ​ർ​ഖി​യ, അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ന്റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മൂ​ട​ൽ​മ​ഞ്ഞും​ അ​നു​ഭ​വ​പ്പെ​ടും.

## Article Content

**മ​സ്ക​ത്ത്​:** കാ​റ്റ്​ വീ​ശു​ന്ന​തി​നാ​ൽ രാ​ജ്യ​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗം ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും പൊ​ടി ഉ​യ​രാ​ൻ​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ ​കേ​ന്ദ്രം അ​റി​യി​ച്ചു. ദാ​ഹി​റ, തെ​ക്ക​ൻ ശ​ർ​ഖി​യ, അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ന്റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മൂ​ട​ൽ​മ​ഞ്ഞും​ അ​നു​ഭ​വ​പ്പെ​ടും.

ഏ​റ്റ​വും കൂ​ടി​യ താ​പ​നി​ല വെ​ള്ളി​യാ​ഴ്ച മ​സ്ക​ത്തി​ൽ 28ഉം ​കു​റ​വ്​ 20 ഡി​ഗ്രി സെ​ൽ​ഷ്യ​സു​മാ​യി​രു​ന്നു. മ​റ്റി​ട​ങ്ങ​ളി​ലെ കൂ​ടി​യ​തും കു​റ​ഞ്ഞ​തു​മാ​യ താ​പ​നി​ല ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ ഇ​പ്ര​കാ​ര​മാ​ണ്​: ഇ​ബ്രി 30, 17, റു​സ്താ​ഖ്​​ 29, 18, സു​ഹാ​ർ 31, 22, ഖ​സ​ബ്​ 25, 20.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/105125/chance-of-dust-storm-in-oman)