സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള മാ​ർ​ക്ക​റ്റി​ങ്ങി​ന് ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നതായി അധികൃതർ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള മാ​ർ​ക്ക​റ്റി​ങ്ങി​ന് ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നതായി അധികൃതർ
Mar 26, 2023 11:06 AM | By Nourin Minara KM

മ​സ്ക​ത്ത്​: ഒ​മാ​നി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള മാ​ർ​ക്ക​റ്റി​ങ്ങി​ന്​ നി​ർ​ദേ​ശി​ച്ച നി​ബ​ന്ധ​ന​ക​ളും ച​ട്ട​ങ്ങ​ളും ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ നി​ല​വി​ൽ വ​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വെ​ബ്​​സൈ​റ്റു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലു​മു​ള്ള ബി​സി​ന​സ്​ ​പ്ര​​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും പ്ര​മോ​ഷ​നും വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം ബൈ​ലോ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും ച​ര​ക്കു​ക​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും വി​പ​ണ​ന​ത്തി​നും പ്ര​മോ​ഷ​നും മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​നും വ്യാ​പാ​രി​ക​ളെ​യും ഉ​പ​ഭോ​ക്താ​ക്ക​ളെ​യും സം​ര​ക്ഷി​ക്കാ​നും ഇ-​കൊ​മേ​ഴ്‌​സ് ഇ​ട​പാ​ടു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണം ന​ൽ​കാ​നു​മാ​ണ്​ ഇ​തി​ലൂ​​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും പ്ര​മോ​ട്ട​ർ​മാ​ർ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യ​ത്തി​ന്റെ വാ​ണി​ജ്യ കാ​ര്യ, ഇ​ല​ക്ട്രോ​ണി​ക് ട്രേ​ഡ് വ​കു​പ്പി​ൽ​ നി​ന്നാ​ണ് ലൈ​സ​ൻ​സ്​ എ​ടു​ക്കേ​ണ്ട​ത്.

ഇ​ൻ​വെ​സ്റ്റ് ഈ​സി പോ​ർ​ട്ട​ലി​ലൂ​ടെ ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ക്കാം. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച്​ ഒ​രു വ​ർ​ഷം മു​ത​ൽ മൂ​ന്ന് വ​ർ​ഷം വ​രെ​യു​ള്ള ലൈ​സ​ൻ​സ് കാ​ല​യ​ള​വ് തി​ര​ഞ്ഞെ​ടു​ക്കാം. ക​മ്പ​നി വാ​ണി​ജ്യ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്തി​യ​താ​യി​രി​ക്ക​ണം. മാ​ർ​ക്ക​റ്റി​ങ്, വി​നോ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ ന​ൽ​കി​യ ലൈ​സ​ൻ​സ് മു​മ്പ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യോ റ​ദ്ദാ​ക്കു​ക​യോ ചെ​യ്തി​രി​ക്ക​രു​ത്.ചാ​രി​റ്റി അ​ല്ലെ​ങ്കി​ൽ സ​ന്ന​ദ്ധ സേ​വ​ന​ങ്ങ​ൾ പോ​ലു​ള്ള ലാ​ഭേ​ച്ഛ​യി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ആ​ളു​ക​ൾ, വ്യാ​പാ​രി ത​ന്‍റെ ഉ​ൽ​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്ക​ൽ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ലൈ​സ​ൻ​സ്​ നി​ർ​ബ​ന്ധ​മി​ല്ല.

അ​പേ​ക്ഷ​യി​ൻ​മേ​ൽ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. അ​പേ​ക്ഷ അം​ഗീ​ക​രി​ച്ചാ​ൽ ഇ-​മാ​ർ​ക്ക​റ്റി​ങ്ങി​നും പ്ര​മോ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി ലൈ​സ​ൻ​സ്​ ന​ൽ​കും. പി​ന്നീ​ട്​ ഇ​വ പു​തു​ക്കാ​വു​ന്ന​താ​ണ്. വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചാ​ൽ, 1000 റി​യാ​ലി​ൽ ക​വി​യാ​ത്ത അ​ഡ്മി​നി​സ്ട്രേ​റ്റി​വ് പി​ഴ, ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ ലൈ​സ​ൻ​സ്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്യു​ക, ലൈ​സ​ൻ​സ് പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ​ക്കും ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക്​ അ​ധി​കാ​ര​മു​ണ്ടാ​കും.

Officials announce rules for marketing through social media

Next TV

Related Stories
#bodyfound | കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്‌റൈന്‍ മോര്‍ച്ചറിയില്‍; ദുരൂഹതയെന്ന് കുടുംബം

Apr 26, 2024 04:47 PM

#bodyfound | കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്‌റൈന്‍ മോര്‍ച്ചറിയില്‍; ദുരൂഹതയെന്ന് കുടുംബം

ജോലി തേടിയാണ് കയ്കാന്‍, തായ്‌വാനില്‍നിന്ന് മൂന്നുവര്‍ഷം മുന്‍പ് ബഹ്‌റൈനില്‍...

Read More >>
#rain |സൗദിയിൽ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ, സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍

Apr 26, 2024 11:15 AM

#rain |സൗദിയിൽ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ, സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍

ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസാണ് ജാഗ്രതാനിർദേശം നൽകിയത്. സുരക്ഷിത സ്ഥലങ്ങളിലേക്ക്...

Read More >>
#accident |ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

Apr 25, 2024 08:06 PM

#accident |ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം...

Read More >>
#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

Apr 25, 2024 01:13 PM

#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

സ്ത്രീ​ക​ളു​ടെ വി​ശ്വാ​സം ചൂ​ഷ​ണം ചെ​യ്തു, രോ​ഗ​ശാ​ന്തി​യും ഭാ​ഗ്യ​വും വാ​ഗ്ദാ​നം ചെ​യ്ത്​ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന...

Read More >>
#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

Apr 25, 2024 07:24 AM

#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

നിയമ നടപടികൾ പൂർത്തിയാക്കാൻ നവോദയ മദീന രക്ഷാധികാരി നിസാർ കരുനാഗപ്പള്ളിയും മദീന ഏരിയ യുവജന വേദി കൺവീനർ സനു ആലുവയും...

Read More >>
#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

Apr 24, 2024 05:30 PM

#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

മക്കയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും റിയാദ്, വാദി അല്‍ ദവാസിര്‍, അല്‍ സുലൈയില്‍ എന്നിവിടങ്ങളില്‍ മിതമായ മഴയും...

Read More >>
Top Stories