ഏ​റ്റ​വും സ്വീ​കാ​ര്യ​മാ​യ പൊ​തു​ഗ​താ​ഗ​തം ന​ൽ​കു​ന്ന ന​ഗ​ര​ങ്ങ​ളി​ൽ ദു​ബൈ മു​മ്പി​ൽ

ഏ​റ്റ​വും സ്വീ​കാ​ര്യ​മാ​യ പൊ​തു​ഗ​താ​ഗ​തം ന​ൽ​കു​ന്ന ന​ഗ​ര​ങ്ങ​ളി​ൽ ദു​ബൈ മു​മ്പി​ൽ
Mar 26, 2023 01:44 PM | By Nourin Minara KM

ദു​ബൈ: ഏ​റ്റ​വും സ്വീ​കാ​ര്യ​മാ​യ പൊ​തു​ഗ​താ​ഗ​തം ന​ൽ​കു​ന്ന ന​ഗ​ര​ങ്ങ​ളി​ൽ ദു​ബൈ മു​മ്പി​ൽ. ഇ-​കൊ​മേ​ഴ്​​സ്​ സൈ​റ്റാ​യ പി​കോ​ഡി ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ്​ ആ​ദ്യ പ​ത്തി​ൽ ദു​ബൈ ന​ഗ​രം ഇ​ടം​പി​ടി​ച്ച​ത്. സിം​ഗി​ൾ ടി​ക്ക​റ്റു​ക​ളു​ടെ​യും മാ​സ ടി​ക്ക​റ്റു​ക​ളു​ടെ​യും നി​ര​ക്ക്​ ഉ​ൾ​പെ​ടെ വി​ല​യി​രു​ത്തി​യാ​ണ്​ ഓ​രോ ന​ഗ​ര​ങ്ങ​ളു​ടെ​യും പൊ​തു​ഗ​താ​ഗ​ത​ത്തി​ന്​ മാ​ർ​ക്കി​ട്ട​ത്. ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ൽ മി​ക​ച്ച പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​മൊ​രു​ക്കു​ന്ന ന​ഗ​ര​ങ്ങ​ളി​ൽ ഒ​മ്പ​താം സ്ഥാ​ന​ത്ത്​ ദു​ബൈ എ​ത്തി.

മെ​ട്രോ, ​ബ​സ്, ​ട്രാം, ​മോ​ണോ​റെ​യി​ൽ, ജ​ല​ഗ​താ​ഗ​തം എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​ൻ ശ​രാ​ശ​രി 350 ദി​ർ​ഹ​മാ​ണ്​ ഒ​രു മാ​സം ദു​ബൈ​യി​ൽ ഒ​രാ​ൾ​ക്ക്​ ചെ​ല​വാ​കു​ന്ന​ത്. ബെ​ർ​ലി​ൻ, വാ​ർ​സോ, സിം​ഗ​പ്പൂ​ർ, ന്യൂ​യോ​ർ​ക്ക്, റോം ​തു​ട​ങ്ങി​യ​വ​യാ​ണ്​ പ​ട്ടി​ക​യു​ടെ ത​ല​പ്പ​ത്. ഷാ​ർ​ജ​യി​ലെ മാ​സ​ത്തി​ലെ ശ​രാ​ശ​രി ബ​സ്​ പാ​സ്​ 225 ദി​ർ​ഹ​മാ​ണ്. അ​ബൂ​ദ​ബി​യി​ൽ ഇ​ത്​ 80 ദി​ർ​ഹ​മും. എ​ന്നാ​ൽ, ഈ ​ന​ഗ​ര​ങ്ങ​ളി​ൽ മെ​ട്രോ, ട്രാം, ​മോ​ണോ​റെ​യി​ൽ എ​ന്നി​വ ഇ​ല്ല. ന​ഗ​ര​വാ​സി​ക​ളു​ടെ വ​രു​മാ​ന​വും കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ​ത്.ക​ഴി​ഞ്ഞ വ​ർ​ഷം ദു​ബൈ​യി​ലെ പൊ​തു​ഗ​താ​ഗം ഉ​പ​യോ​ഗി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ 35 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്​.

മെ​ട്രോ, ട്രാം, ​ബ​സ്, ടാ​ക്സി, ഷെ​യ​ർ യാ​ത്ര​ക​ൾ (വാ​ട​ക സ്മാ​ർ​ട്​ കാ​ർ, ബ​സ്​ ഓ​ൺ ഡി​മാ​ൻ​ഡ്, ഇ ​ഹെ​യ്​​ൽ) എ​ന്നി​വ വ​ഴി യാ​ത്ര ചെ​യ്ത​വ​രു​ടെ ക​ണ​ക്കാ​ണി​ത്. 2022ൽ ​ആ​കെ 62.1 കോ​ടി യാ​ത്രി​ക​രാ​ണ്​ പൊ​തു​ഗ​താ​ഗം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. ദി​വ​സേ​ശ ശ​രാ​ശ​രി 17 ല​ക്ഷം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ച്ച​ത്​ മാ​ർ​ച്ചി​ലാ​ണ്. എ​ക്സ്​​പോ 2020യു​ടെ അ​വ​സാ​ന മാ​സ​മാ​യ മാ​ർ​ച്ചി​ൽ 6.2 കോ​ടി യാ​ത്ര​ക്കാ​രാ​ണ്​ പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ച്ച​ത്. മെ​ട്രോ ഉ​പ​യോ​ഗ​ത്തി​ൽ മൂ​ന്ന്​ ശ​ത​മാ​ന​വും ജ​ല​ഗ​താ​ഗ​തം ഒ​രു ശ​ത​മാ​ന​വും വ​ള​ർ​ച്ച നേ​ടി. ക​ഴി​ഞ്ഞ വ​ർ​ഷം ആ​കെ യാ​ത്ര​യു​ടെ 36 ശ​ത​മാ​ന​വും മെ​ട്രോ വ​ഴി​യാ​യി​രു​ന്നു.

25 ശ​ത​മാ​നം പേ​ർ ബ​സ്​ സ​ർ​വീ​സ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ജ​ല​ഗ​താ​ഗ​തം വ​ഴി യാ​ത്ര ചെ​യ്ത​ത്​ ര​ണ്ട്​ ശ​ത​മാ​ന​മാ​ണ്. അ​ബ്ര, ഫെ​റി, വാ​ട്ട​ർ ടാ​ക്സി, വാ​ട്ട​ർ ബ​സ്​ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പെ​ടു​ന്നു. മാ​ർ​ച്ച്​ ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ച്ച​ത്​ ഡി​സം​ബ​റി​ലാ​ണ്. 5.7 കോ​ടി യാ​ത്ര​ക്കാ​രാ​ണ്​ ഡി​സം​ബ​റി​ൽ പൊ​തു​ഗ​താ​ഗം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. ഖ​ത്ത​ർ ലോ​ക​ക​പ്പാ​ണ്​ ഈ ​മാ​സം ഇ​ത്ര​യ​ധി​കം യാ​ത്ര​ക്കാ​ർ വ​ർ​ധി​ക്കാ​ൻ കാ​ര​ണം. മ​റ്റ്​ മാ​സ​ങ്ങ​ളി​ൽ ശ​രാ​ശ​രി 4.6 കോ​ടി- 5.6 കോ​ടി യാ​ത്ര​ക്കാ​ർ പൊ​തു​ഗ​താ​ഗ​തം ഉ​​പ​യോ​ഗി​ച്ചു. ടാ​ക്സി​ക​ളും ബ​സു​ക​ളും ഉ​ൾ​പെ​ട്ട പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ൾ 2022ൽ 12.9 ​കോ​ടി യാ​ത്ര​ക​ളാ​ണ്​ ന​ട​ത്തി​യ​ത്. ടാ​ക്സി​ക​ൾ മാ​ത്രം 10 കോ​ടി​യി​ലേ​റെ യാ​ത്ര ന​ട​ത്തി. ഷെ​യ​ർ വാ​ഹ​ന​ങ്ങ​ൾ 1.8 കോ​ടി ട്രി​പ്പു​ക​ളും ബ​സു​ക​ൾ 40 ല​ക്ഷം ട്രി​പ്പു​ക​ളും ന​ട​ത്തി.

4.5 ല​ക്ഷം ട്രി​പ്പാ​ണ്​ ദു​ബൈ മെ​ട്രോ ന​ട​ത്തി​യ​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ മാ​ർ​ച്ചാ​ണ്​ മു​ന്നി​ലെ​ങ്കി​ലും ട്രി​പ്പു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഒ​ക്​​ടോ​ബ​റാ​ണ്​ മു​ൻ​പ​ൻ. 1.19 കോ​ടി ട്രി​പ്പു​ക​ളാ​ണ്​ ഈ ​മാ​സം ന​ട​ന്ന​ത്. മാ​ർ​ച്ചി​ൽ 1.18 കോ​ടി ട്രി​പ്പു​ക​ളും ന​ട​ന്നു. മ​റ്റ്​ മാ​സ​ങ്ങ​ളി​ൽ 97 ല​ക്ഷ​ത്തി​നും 1.16 കോ​ടി​യു​ടെ​യും ഇ​ട​യി​ലാ​ണ്​ ട്രി​പ്പു​ക​ൾ. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ മു​മ്പ​ൻ മെ​ട്രോ​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം റെ​ഡ്, ഗ്രീ​ൻ ലൈ​നു​ക​ളി​ലാ​യി 22.5 കോ​ടി യാ​ത്ര​ക്കാ​രാ​ണ്​ സ​ഞ്ച​രി​ച്ച​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ​ത്തി​യ​ത്​ ഇ​ന്‍റ​ർ ചേ​ഞ്ച്​ സ്​​റ്റേ​ഷ​നു​ക​ളാ​യ ബു​ർ​ജു​മാ​നി​ലും യൂ​നി​യ​നി​ലു​മാ​ണ്. ബു​ർ​ജ്​​മാ​ൻ വ​ഴി 1.30 കോ​ടി യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ച്ച​പ്പോ​ൾ യൂ​നി​യ​നി​ൽ 1.08 കോ​ടി യാ​ത്ര​ക്കാ​രെ​ത്തി.

Dubai tops cities with most acceptable public transport in

Next TV

Related Stories
#death | വടകര സ്വദേശി വിമാനത്തിൽ മരിച്ചു; അന്ത്യം ഒമാനിൽനിന്ന്​ നാട്ടിലേക്ക്​ മടങ്ങവെ

Apr 19, 2024 08:59 PM

#death | വടകര സ്വദേശി വിമാനത്തിൽ മരിച്ചു; അന്ത്യം ഒമാനിൽനിന്ന്​ നാട്ടിലേക്ക്​ മടങ്ങവെ

വിമാനം ലാൻഡ്​ ചെയ്തതിന്​ ശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘം മരണപ്പെട്ടെന്ന്​...

Read More >>
#death | ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Apr 19, 2024 08:52 PM

#death | ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട...

Read More >>
 #IndianEmbassy | ദുബായ് വിമാനത്താവളം വഴി അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകൾ പുനഃക്രമീകരിക്കണം-ഇന്ത്യന്‍ എംബസി

Apr 19, 2024 05:33 PM

#IndianEmbassy | ദുബായ് വിമാനത്താവളം വഴി അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകൾ പുനഃക്രമീകരിക്കണം-ഇന്ത്യന്‍ എംബസി

മോശം കാലാവസ്ഥയെ തുടർന്ന് ദുബായിലെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വിമാനങ്ങളുടെ എണ്ണം താത്കാലികമായി പരിമിതിപ്പെടുത്തിയതിന്റെ...

Read More >>
#heavyrain | പുതിയ ന്യൂനമർദ്ദം വരുന്നൂ; അടുത്ത ആഴ്ച കനത്ത മഴയ്ക്ക് സാധ്യത, കാലാവസ്ഥ പ്രവചനം പുറത്തുവിട്ട് ഒമാന്‍ അധികൃതര്‍

Apr 19, 2024 05:06 PM

#heavyrain | പുതിയ ന്യൂനമർദ്ദം വരുന്നൂ; അടുത്ത ആഴ്ച കനത്ത മഴയ്ക്ക് സാധ്യത, കാലാവസ്ഥ പ്രവചനം പുറത്തുവിട്ട് ഒമാന്‍ അധികൃതര്‍

വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴമേഘങ്ങള്‍ രൂപപ്പെടാനും മഴ പെയ്യാനും സാധ്യത പ്രവചിക്കുന്നുണ്ട്. ചിലപ്പോള്‍ കനത്ത മഴയും ഇടിയോട് കൂടിയ മഴയും...

Read More >>
#death | ഹൃദയാഘാതം: പ്രവാസി മലയാളി അൽഐനിൽ അന്തരിച്ചു

Apr 19, 2024 04:36 PM

#death | ഹൃദയാഘാതം: പ്രവാസി മലയാളി അൽഐനിൽ അന്തരിച്ചു

നടപടിക്രമങ്ങൽ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സ്വദേശത്ത് ഖബറടക്കുമെന്ന് ബന്ധുക്കൾ...

Read More >>
#death |നാ​ട്ടി​ൽ പോ​കാ​നി​രു​ന്ന പ്രവാസി മലയാളി  വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

Apr 19, 2024 11:21 AM

#death |നാ​ട്ടി​ൽ പോ​കാ​നി​രു​ന്ന പ്രവാസി മലയാളി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ മ​റി​യു​ക​യും തീ​പി​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു....

Read More >>
Top Stories