റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച്​ ഒ​രു​ക്കി​യ തെ​റ്റാ​യ പ്ര​മോ​ഷ​ന​ൽ ഓ​ഫ​റു​ക​ളി​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ൾ വീ​ഴ​രു​തെ​ന്ന് ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി

റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച്​ ഒ​രു​ക്കി​യ തെ​റ്റാ​യ പ്ര​മോ​ഷ​ന​ൽ ഓ​ഫ​റു​ക​ളി​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ൾ വീ​ഴ​രു​തെ​ന്ന് ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി
Mar 27, 2023 12:05 PM | By Nourin Minara KM

മ​സ്ക​ത്ത്​: റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച്​ വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റും ഒ​രു​ക്കി​യ തെ​റ്റാ​യ പ്ര​മോ​ഷ​ന​ൽ ഓ​ഫ​റു​ക​ളി​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ൾ വീ​ഴ​രു​തെ​ന്ന് ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി.​പി.​എ). റ​മ​ദാ​ൻ സീ​സ​ൺ മു​ന്നി​ൽ​ ക​ണ്ട്​ വി​വി​ധ പ്ര​മോ​ഷ​ന​ൽ ഓ​ഫ​റു​ക​ളാ​ണ്​ നി​ര​വ​ധി വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. ഈ​ദു​ൽ ഫി​ത്​​ർ ആ​കു​മ്പോ​ഴേ​ക്കും ഇ​തി​ന്‍റെ തോ​ത്​ വ​ർ​ധി​ക്കും. യ​ഥാ​ർ​ഥ കി​ഴി​വു​ക​ളും പ്ര​മോ​ഷ​നു​ക​ളും വാ​ഗ്ദാ​നം ചെ​യ്യു​ന്ന ക​ട ഉ​ട​മ​ക​ളെ​യും ചി​ല്ല​റ വി​ൽ​പ​ന​ക്കാ​രെ​യും മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നും സാ​ധ​ന​ങ്ങ​ൾ പൂ​ഴ്ത്തി​വെ​ച്ച്​ കൃ​ത്രി​മ വി​ല​ക്ക​യ​റ്റം സൃ​ഷ്ടി​ക്കാ​നു​ള്ള ചി​ല ക​ട​ക്കാ​രു​ടെ നീ​ക്ക​ത്തി​നെ​തി​രെ​യും ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ ​അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള തെ​റ്റാ​യ പ്ര​വൃ​ത്തി ക​ണ്ടാ​ൽ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി​യി​ലെ മാ​ധ്യ​മ വി​ദ​ഗ്ധ​ൻ ഖാ​ലി​ദ് ബി​ൻ അ​ലി അ​ൽ റ​ഷ്ദി പ​റ​ഞ്ഞു. ​

ഷ​ബീ​ബ റേ​ഡി​യോ​യു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഓ​ഫ​റു​ക​ളാ​ൽ പ്ര​ലോ​ഭി​പ്പി​ക്ക​പ്പെ​ടു​ന്ന​തി​ന് മു​മ്പ് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ സാ​ധു​ത​യും പ​രി​ശോ​ധി​ക്ക​ണം. ഉ​പ​ഭോ​ക്താ​ക്ക​ൾ ക്ര​മ​ര​ഹി​ത​മാ​യ ഷോ​പ്പി​ങ്​ ഒ​ഴി​വാ​ക്ക​ണം. ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ തീ​യ​തി വ​ള​രെ പ​ഴ​യ​ത​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ചി​ല സ​മ​യ​ങ്ങ​ളി​ൽ, വ​ള​രെ​ക്കാ​ലം മു​മ്പ് ഉ​ൽ​പാ​ദി​പ്പി​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ൾ റ​മ​ദാ​നി​ൽ പ്ര​മോ​ഷ​ന​ൽ ഓ​ഫ​റു​ക​ളാ​യി വി​ൽ​പ​ന​ക്ക്​ വെ​ക്കാ​റു​ണ്ട്. റ​മ​ദാ​നി​ലും ഈ​ദു​ൽ ഫി​ത്റി​നും ചെ​ല​വു​ക​ൾ സ​ന്തു​ലി​ത​മാ​ക്കു​ന്ന​തി​നാ​യി ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന്​ മു​മ്പ്​ ആ​വ​ശ്യ​മു​ള്ള വ​സ്​​തു​ക്ക​ളു​ടെ ലി​സ്റ്റ്​ ത​യാ​റാ​ക്കി വി​ല താ​ര​ത​മ്യം ചെ​യ്ത് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്ക​ണം.

​പ​ഭോ​ക്താ​വി​ന്​ പ​രി​ച​യ​മു​ള്ള മാ​ർ​ക്ക​റ്റു​ക​ളും മാ​ളു​ക​ളും സ​ന്ദ​ർ​ശി​ക്കു​ക. വി​പ​ണി സ്ഥി​ര​ത നി​ല​നി​ർ​ത്തു​ന്ന​തി​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ അ​ള​വി​ൽ സാ​ധ​നം ന​ൽ​കു​ന്ന​തി​നു​മാ​യി വി​പ​ണി നി​രീ​ക്ഷി​ക്കു​ന്ന​ത് തു​ട​രു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റ​മ​ദാ​നി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത​യും വി​ല സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കാ​ൻ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി​യു​ടെ (സി.​പി.​എ) ഉ​ന്ന​ത​ത​ല യോ​ഗം ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ് ചേ​ർ​ന്നി​രു​ന്നു. സി.​പി.​എ ചെ​യ​ർ​മാ​ൻ സ​ലിം ബി​ൻ അ​ലി അ​ൽ ഹ​ക്മാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വ​കു​പ്പു​ക​ളു​ടെ ഡ​യ​റ​ക്ട​ർ​മാ​ർ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ് വ​ഴി പ​ങ്കെ​ടു​ത്തു.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മാ​ർ​ക്ക​റ്റ് നി​രീ​ക്ഷ​ണം​ ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന കാ​ര്യം യോ​ഗം ച​ർ​ച്ച ചെ​യ്തു. വി​ല​സ്ഥി​ര​ത​യും അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ​യും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​യും ല​ഭ്യ​ത​യും ഉ​റ​പ്പാ​ക്കാ​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ സ​ജ്ജീ​ക​രി​ച്ച സം​വി​ധാ​ന​ങ്ങ​ളും യോ​ഗം വി​ശ​ക​ല​നം ചെ​യ്തു. ക​ട​ക​ൾ, പ​ഴം, പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റു​ക​ൾ, കാ​ർ ഏ​ജ​ൻ​സി​ക​ൾ, മ​റ്റ് ബി​സി​ന​സു​ക​ൾ എ​ന്നി​വ നി​രീ​ക്ഷി​ക്കാ​ൻ സി.​പി.​എ ടീ​മു​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ഹ​ക്മാ​നി പ​റ​ഞ്ഞു.

റ​മ​ദാ​നി​ലെ ദു​രു​പ​യോ​ഗ​ങ്ങ​ളും ലം​ഘ​ന​ങ്ങ​ളും നി​രീ​ക്ഷി​ക്കു​ന്ന​തി​നും പ്ര​മോ​ഷ​നു​ക​ളു​ടെ വി​ശ്വാ​സ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​യി ടീ​മു​ക​ൾ രാ​പ്പ​ക​ലി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം വ​ട​ക്ക​ൻ ശ​ർ​ഖി​യ​യി​ൽ മു​നി​സി​പ്പാ​ലി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച്​ വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

Consumers should not fall for false promotional offers Consumer Protection Authority

Next TV

Related Stories
#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

Apr 24, 2024 05:30 PM

#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

മക്കയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും റിയാദ്, വാദി അല്‍ ദവാസിര്‍, അല്‍ സുലൈയില്‍ എന്നിവിടങ്ങളില്‍ മിതമായ മഴയും...

Read More >>
#arrest |സൂചി കൊണ്ട് കുട്ടിയെ കുത്തിയെന്ന് പരാതി; സ്കൂൾ ജീവനക്കാരിയായ പ്രവാസി യുവതി അറസ്റ്റിൽ

Apr 24, 2024 03:37 PM

#arrest |സൂചി കൊണ്ട് കുട്ടിയെ കുത്തിയെന്ന് പരാതി; സ്കൂൾ ജീവനക്കാരിയായ പ്രവാസി യുവതി അറസ്റ്റിൽ

സ്കൂളിലെ ക്ലിനിക്കിൽ നിന്ന് ലഭിച്ച സൂചി വച്ച് കുട്ടിയെ കുത്തിയെന്നാണ് രക്ഷിതാവിൻറെ പരാതി....

Read More >>
#bodyfound  | അപ്പാർട്ട്മെന്‍റിൽ യുവതിയുടേതെന്ന് കരുതപ്പെടുന്ന അഴുകിയ മൃതദേഹം കണ്ടെത്തി

Apr 24, 2024 02:26 PM

#bodyfound | അപ്പാർട്ട്മെന്‍റിൽ യുവതിയുടേതെന്ന് കരുതപ്പെടുന്ന അഴുകിയ മൃതദേഹം കണ്ടെത്തി

കൂടുതൽ പരിശോധനകൾക്കായി മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക്...

Read More >>
#death | ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

Apr 24, 2024 12:17 PM

#death | ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

ഒന്നര മാസം മുമ്പാണ് ഓട്ടോമൊബൈൽ എഞ്ചിനിയറായ ഇദ്ദേഹം റിയാദിൽ...

Read More >>
#FLIGT | കെ.എം.സി.സിയുടെ മൂന്നാമത്തെ വോട്ടുവിമാനം ഇന്ന് രാത്രി ദമ്മാമില്‍ നിന്നും കോഴിക്കോട്ടേക്ക് പറക്കും

Apr 24, 2024 09:14 AM

#FLIGT | കെ.എം.സി.സിയുടെ മൂന്നാമത്തെ വോട്ടുവിമാനം ഇന്ന് രാത്രി ദമ്മാമില്‍ നിന്നും കോഴിക്കോട്ടേക്ക് പറക്കും

നാട്ടിലെത്തുന്ന പ്രവര്‍ത്തകരെ സ്വീകരിക്കാന്‍ പ്രമുഖ നേതാക്കന്‍മാരുള്‍പ്പെടെ വിമാനത്താവളത്തില്‍ എത്തുമെന്നും ഇവര്‍...

Read More >>
#arrest | മദ്യം നിര്‍മ്മിക്കും, ഹോം ഡെലിവറി വഴി വീട്ടിലെത്തിക്കും; 213 കുപ്പി മദ്യവുമായി മൂന്ന് പ്രവാസികൾ അറസ്റ്റിൽ

Apr 23, 2024 07:55 PM

#arrest | മദ്യം നിര്‍മ്മിക്കും, ഹോം ഡെലിവറി വഴി വീട്ടിലെത്തിക്കും; 213 കുപ്പി മദ്യവുമായി മൂന്ന് പ്രവാസികൾ അറസ്റ്റിൽ

ഉദ്യോഗസ്ഥർ ടാക്‌സിക്ക് സമീപമെത്തിയപ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പ്രവാസികളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അധികൃതർ...

Read More >>
Top Stories