സൗദിയിലെ ബസപകടത്തിൽ പരിക്കേറ്റവരിൽ രണ്ട്​ ഇന്ത്യക്കാരും, ഒരാളുടെ നില ഗുരുതരം

സൗദിയിലെ ബസപകടത്തിൽ പരിക്കേറ്റവരിൽ രണ്ട്​ ഇന്ത്യക്കാരും, ഒരാളുടെ നില ഗുരുതരം
Mar 28, 2023 07:20 AM | By Susmitha Surendran

റിയാദ്: സൗദി അറേബ്യയില്‍ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അബഹക്ക് സമീപം ചുരത്തിൽ മറിഞ്ഞ് തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരും. മുഹമ്മദ് ബിലാൽ, റാസാ ഖാൻ എന്നീ ഇന്ത്യൻ പൗരന്മാരാണ് പരിക്കേറ്റവരുടെ കൂട്ടത്തിലുള്ളത്.

രണ്ടു ആശുപത്രികളിലായി കഴിയുന്ന ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. എന്നാല്‍ ഇവര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് വ്യക്തമായിട്ടില്ല. അതെസമയം അപകടത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി ഉയർന്നു. 26 പേരാണ് പരിക്കുകളോടെ ചികിത്സയിലുള്ളത്.

ജിദ്ദ റൂട്ടിൽ അബഹക്കും മഹായിലിനും ഇടയൽ ഷഹാർ അൽറാബത് എന്ന ചുരത്തിലാണ് തിങ്കളാഴ്ച വൈകീട്ട് ബസ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡിന്റെ കൈവരി തകർത്ത് കുഴിയിലേക്ക് മറിഞ്ഞ് തീപിടിച്ച് കത്തിയമരുകയായിരുന്നു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അബഹയിൽ ഏഷ്യക്കാർ നടത്തുന്ന ‘ബറക്ക’ എന്ന ഉംറ ഏജൻസിക്ക് കീഴിൽ തീർഥാടനത്തിന് പുറപ്പെട്ടവരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാരായി ആകെയുണ്ടായിരുന്നത് 47 പേരായിരുന്നു.

രണ്ട് ഇന്ത്യാക്കാരും അഞ്ച് യമനികളും രണ്ട് സുഡാൻ പൗരന്മാരും ഓരോ ഈജിപ്ഷ്യൻ, പാകിസ്താൻ പൗരന്മാരും ഒഴികെ ബാക്കിയെല്ലാവരും ബംഗ്ലാദേശുകാരാണ്. പരിക്കേറ്റവർ മഹായിൽ ജനറൽ ആശുപത്രി, അബഹയിലെ അസീർ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി, സൗദി ജർമൻ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്.

Two Indians injured in Saudi bus accident, one in critical condition

Next TV

Related Stories
#GoldenVisa | ചലച്ചിത്ര പിന്നണി ഗായിക റിമി ടോമിയ്ക്ക് യുഎഇ ഗോൾഡൻ വിസ

Jul 26, 2024 10:47 PM

#GoldenVisa | ചലച്ചിത്ര പിന്നണി ഗായിക റിമി ടോമിയ്ക്ക് യുഎഇ ഗോൾഡൻ വിസ

നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് യു.എ.ഇ ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി.എച്ഛ് ഡിജിറ്റൽ...

Read More >>
#trafficviolation | യു.എ.ഇയിൽ ട്രാ​ഫി​ക്​ ലം​ഘ​ന​ങ്ങ​ൾ പി​ടി​ക്കാ​ൻ ‘നി​ശ്ശ​ബ്​​ദ റ​ഡാ​റു’​ക​ൾ വ​രു​ന്നു

Jul 26, 2024 10:34 PM

#trafficviolation | യു.എ.ഇയിൽ ട്രാ​ഫി​ക്​ ലം​ഘ​ന​ങ്ങ​ൾ പി​ടി​ക്കാ​ൻ ‘നി​ശ്ശ​ബ്​​ദ റ​ഡാ​റു’​ക​ൾ വ​രു​ന്നു

നൂ​ത​ന റ​ഡാ​റു​ക​ൾ​ക്ക്​ പു​റ​മെ, ദു​ബൈ പൊ​ലീ​സ് ക​മാ​ൻ​ഡ് ക​ൺ​ട്രോ​ൾ സെ​ന്‍റ​റി​ലെ കൂ​റ്റ​ൻ സ്‌​ക്രീ​നു​ക​ൾ വ​ഴി​യും റോ​ഡു​ക​ൾ...

Read More >>
#death | ദുബായ് ഭരണാധികാരിയില്‍ നിന്ന് നേരിട്ട് യുഎഇ പൗരത്വം ഏറ്റുവാങ്ങിയ മലയാളി അന്തരിച്ചു

Jul 26, 2024 09:04 PM

#death | ദുബായ് ഭരണാധികാരിയില്‍ നിന്ന് നേരിട്ട് യുഎഇ പൗരത്വം ഏറ്റുവാങ്ങിയ മലയാളി അന്തരിച്ചു

ദുബായ് ഭരണാധികാരിയില്‍ നിന്ന് നേരിട്ടാണ് കാസിം പിള്ള യുഎഇ പൗരത്വം ഏറ്റുവാങ്ങിയത്.ഭാര്യ സ്വാലിഹത്ത് കാസിം, മക്കള്‍ സൈറ, സൈമ, ഡോ....

Read More >>
#accident | സൗദിയിൽ വാഹനാപകടം; നാല് പേർക്ക് ദാരുണാന്ത്യം

Jul 26, 2024 08:59 PM

#accident | സൗദിയിൽ വാഹനാപകടം; നാല് പേർക്ക് ദാരുണാന്ത്യം

ഗുരുതര ആരോഗ്യ പ്രശ്നമുള്ള 4 പേരെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനായി കിങ് സൗദി മെഡിക്കൽ സിറ്റിയിലേക്കും, അൽ ഖുവയ്യ ജനറൽ ആശുപത്രിയിലേക്കും...

Read More >>
#death | കൂവൈത്തിൽനിന്ന് അവധിക്ക് നാട്ടിലേക്ക് തിരിച്ച പ്രവാസി വഴിമധ്യേ മരിച്ചു

Jul 26, 2024 08:49 PM

#death | കൂവൈത്തിൽനിന്ന് അവധിക്ക് നാട്ടിലേക്ക് തിരിച്ച പ്രവാസി വഴിമധ്യേ മരിച്ചു

വ്യാഴാഴ്ച വൈകിട്ടാണ് ഇദ്ദേഹം കുവൈത്തിൽ നിന്ന് നാട്ടിലേക്ക് അവധിയുടെ ഭാഗമായി...

Read More >>
Top Stories










News Roundup