---
title: "ഇ​ന്ന​സെ​ന്‍റി​ന്‍റെ നി​ര്യാ​ണം: പ്ര​വാ​സ​​ലോ​ക​ത്ത്​ അ​നു​ശോ​ച​നം  രേ​ഖ​പ്പെ​ടു​ത്തി"
english_title: "Various organizations in the diaspora mourn the death of Innocent. Chanam recorded."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/105669/various-organizations-in-the-diaspora-mourn-the-death-of-innocent-chanam-recorded"
published_at: "2023-03-28T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64225ad225c6d_innocent6.jpg"
keywords: []
---

# ഇ​ന്ന​സെ​ന്‍റി​ന്‍റെ നി​ര്യാ​ണം: പ്ര​വാ​സ​​ലോ​ക​ത്ത്​ അ​നു​ശോ​ച​നം  രേ​ഖ​പ്പെ​ടു​ത്തി

> **Lead Summary:** **ദു​ബൈ: **ഇ​ന്ന​സെ​ന്‍റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ പ്ര​വാ​സ​ലോ​ക​ത്തെ വി​വി​ധ സം​ഘ​ട​ന​ക​ൾ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. മ​ല​യാ​ള സി​നി​മ​യി​ലെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന്​ ഓ​ർ​മ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. പ്രേ​ക്ഷ​ക​മ​ന​സ്സി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന എ​ണ്ണി​യാ​ൽ ഒ​ടു​ങ്ങാ​ത്ത ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ ഇ​ന്ന​സെ​ന്‍റ്‌ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ൽ എ​ന്നും ജീ​വി​ക്കും.

## Article Content

**ദു​ബൈ: **ഇ​ന്ന​സെ​ന്‍റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ പ്ര​വാ​സ​ലോ​ക​ത്തെ വി​വി​ധ സം​ഘ​ട​ന​ക​ൾ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. മ​ല​യാ​ള സി​നി​മ​യി​ലെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന്​ ഓ​ർ​മ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. പ്രേ​ക്ഷ​ക​മ​ന​സ്സി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന എ​ണ്ണി​യാ​ൽ ഒ​ടു​ങ്ങാ​ത്ത ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ ഇ​ന്ന​സെ​ന്‍റ്‌ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ൽ എ​ന്നും ജീ​വി​ക്കും.

രോ​ഗ​ബാ​ധി​ത​നാ​യി ഹോ​സ്പി​റ്റ​ലി​ൽ ക​ഴി​യു​മ്പോ​ൾ എ​ഴു​തി​യ ‘കാ​ൻ​സ​ർ വാ​ർ​ഡി​ലെ ചി​രി’ ഏ​റെ ഹൃ​ദ്യ​മാ​ണ്.ഏ​തു​സ​മ​യ​ത്തും ഏ​തു​വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​മ്പോ​ഴും അ​ദ്ദേ​ഹം ചി​രി​യി​ൽ ചാ​ലി​ച്ചാ​ണ് അ​വ​ത​രി​പ്പി​ക്കു​ക. ചാ​ല​ക്കു​ടി ലോ​ക്സ​ഭാ​മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ കേ​ര​ള​മാ​കെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു.

എം.​പി ആ​യി​രു​ന്ന സ​മ​യം ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം സി​നി​മാ​മേ​ഖ​ല​ക്കും പൊ​തു​രം​ഗ​ത്തി​നും തീ​രാ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും ഓ​ർ​മ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മു​ൻ പാ​ർ​ല​മെ​ന്‍റ് അം​ഗ​വും മ​ല​യാ​ള സി​നി​മാ​രം​ഗ​ത്തെ അ​തു​ല്യ​പ്ര​തി​ഭ​യു​മാ​യി​രു​ന്ന ഇ​ന്ന​സെ​ന്‍റി​ന്‍റെ മ​ര​ണ​ത്തി​ൽ ജ​ന​ത ക​ൾ​ച​റ​ൽ സെ​ന്‍റ​ർ (ജെ.​സി.​സി) ഓ​വ​ർ​സീ​സ് ക​മ്മി​റ്റി​യു​ടെ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

പൊ​തു​രം​ഗ​ത്തി​നും മ​ല​യാ​ള​സി​നി​മ​ക്കും ക​ന​ത്ത ന​ഷ്ട​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം. ഇ​ന്ന​സെ​ന്‍റി​നെ സ്നേ​ഹി​ക്കു​ന്ന മു​ഴു​വ​നാ​ളു​ക​ളു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും അ​വ​ർ അ​റി​യി​ച്ചു. നി​ര്യാ​ണ​ത്തി​ൽ ഓ​വ​ർ​സീ​സ് എ​ൻ.​സി.​പി യു.​എ.​ഇ ക​മ്മി​റ്റി ആ​ദ​രാ​ഞ്​​ജ​ലി അ​ർ​പ്പി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/105669/various-organizations-in-the-diaspora-mourn-the-death-of-innocent-chanam-recorded)