---
title: "വഴിയോര കച്ചവട സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി മസ്‌കത്ത്"
english_title: "Muscat has issued new guidelines to regulate street vendors"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/105696/muscat-has-issued-new-guidelines-to-regulate-street-vendors"
published_at: "2023-03-28T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64227f75b103d_muscut.jpg"
keywords: []
---

# വഴിയോര കച്ചവട സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി മസ്‌കത്ത്

> **Lead Summary:** **മസ്‌കത്ത് : **വഴിയോര കച്ചവട സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി മസ്‌കത്ത് മുനിസിപ്പാലിറ്റി . നഗരത്തിന്റെ സംരക്ഷണം, ആരോഗ്യ പരിപാലനം എന്നിവ ഉറപ്പാക്കുന്ന തരത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.

## Article Content

**മസ്‌കത്ത് : **വഴിയോര കച്ചവട സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി മസ്‌കത്ത് മുനിസിപ്പാലിറ്റി . നഗരത്തിന്റെ സംരക്ഷണം, ആരോഗ്യ പരിപാലനം എന്നിവ ഉറപ്പാക്കുന്ന തരത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.

വഴിയോര കച്ചവട തൊഴിലുകളിൽ ഏർപ്പെടുന്നതിന് ഒമാനി പൗരന്മാരെ മാത്രമേ അനുവദിക്കുകയുള്ളൂ. പ്രവാസി തൊഴിലാളികളെ ജോലിക്ക് വെക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഇത്തരം കച്ചവടം ചെയ്യുന്നതിനായി മസ്കത്ത് മുനിസിപ്പാലിറ്റിയിൽനിന്ന് മുൻകൂർ അനുമതി നേടുകയും വേണം.

ലൈസൻസ് നേടിയ കച്ചവടക്കാർ അധികൃതർ നിർദേശിച്ച ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും നിർദേശിച്ചിട്ടുണ്ട്. തെരുവ് കച്ചവടക്കാരായ ആളുകളെ പിന്തുണക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങളെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/105696/muscat-has-issued-new-guidelines-to-regulate-street-vendors)