ബിഗ് ടിക്കറ്റ്; 20 കോടി രൂപയുടെ സമ്മാനം സ്വന്തമാക്കി മലയാളി

ബിഗ് ടിക്കറ്റ്; 20 കോടി രൂപയുടെ സമ്മാനം സ്വന്തമാക്കി മലയാളി
Oct 4, 2021 11:54 AM | By Shalu Priya

അബുദാബി : അബുദാബി ബിഗ് ടിക്കറ്റിന്റെ 232-ാമത് സീരിസ് നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം(20 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി നഹീല്‍ നിസാമുദ്ദീന്‍.    നഹീല്‍ സെപ്തംബര്‍ 26ന് വാങ്ങിയ 278109 എന്ന ടിക്കറ്റ് നമ്പരാണ് ഒന്നാം സമ്മാനാര്‍ഹമായത്.

ഒന്നാം സമ്മാനത്തിന് പുറമെ മറ്റ് ഏഴ് ക്യാഷ് പ്രൈസുകളും ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് ലഭിച്ചു. കൂടാതെ ഡ്രീം കാര്‍ പ്രൊമോഷനിലൂടെ റേഞ്ച് റോവര്‍ കാറും ഒരു ഭാഗ്യശാലി സ്വന്തമാക്കി. ഇന്ത്യക്കാരനായ ഏഞ്ചലോ ഫെര്‍ണാണ്ടസ് വാങ്ങിയ 000176 എന്ന ടിക്കറ്റ് നമ്പരിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം നേടിയത്.

സൗത്ത് കൊറിയയില്‍ നിന്നുള്ള ജയീന്‍ ലീയ്ക്ക് ആണ് ഒരു ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം ലഭിച്ചത്. 078322 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ഇന്ത്യയില്‍ നിന്നുള്ള മഞ്ജു തങ്കമണി മധു വാങ്ങിയ 145599 എന്ന ടിക്കറ്റ് നമ്പര്‍ നാലാം സമ്മാനമായ 90,000 ദിര്‍ഹത്തിന് അര്‍ഹമായി.

ഫിലിപ്പീന്‍സ് സ്വദേശിയായ ജെഫ്രി പുമറേജ വാങ്ങിയ 013280 ടിക്കറ്റ് നമ്പരിന് അഞ്ചാം സമ്മാനമായ 80,000 ദിര്‍ഹം ലഭിച്ചു. ഇന്ത്യക്കാരനായ ഷാജിര്‍ ജബ്ബാറിനാണ് ആറാം സമ്മാനമായ 70,000 ദിര്‍ഹം ലഭിച്ചത്. ഇദ്ദേഹം വാങ്ങിയ 141918 എന്ന ടിക്കറ്റ് നമ്പരിനാണ് സമ്മാനം. ഏഴാം സമ്മാനമായ 60,000 ദിര്‍ഹം ഇന്ത്യക്കാരനായ അന്‍സാര്‍ എം ജെ വാങ്ങിയ 218561 ടിക്കറ്റിനാണ്.

ഇന്ത്യയില്‍ നിന്നു തന്നെയുള്ള ശ്യാംകുമാര്‍ പിള്ള വാങ്ങിയ 023270 എന്ന നമ്പരിലെ ടിക്കറ്റിന് എട്ടാം സമ്മാനമായ 50,000 ദിര്‍ഹം ലഭിച്ചു. ഇന്ത്യക്കാരനായ മുഹമ്മദ് ഹാസിം പരപ്പാറയാണ് ഡ്രീം കാര്‍ പ്രൊമോഷനില്‍ വിജയിച്ചത്. 029864 എന്ന ടിക്കറ്റ് നമ്പരിലൂടെ അദ്ദേഹത്തിന് റേഞ്ച് റോവര്‍ കാര്‍ ആണ് സമ്മാനമായി ലഭിച്ചത്.

ഈ മാസം ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് കൈനിറയെ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. 1.5 കോടി ദിര്‍ഹം(30 കോടി ഇന്ത്യന്‍ രൂപ)ആണ് ഗ്രാന്റ് പ്രൈസായി ലഭിക്കുക. 10 ലക്ഷം ദിര്‍ഹം (രണ്ട് കോടി ഇന്ത്യന്‍ രൂപ)രണ്ടാം സമ്മാനവും വന്‍ തുകയുടെ മറ്റ് നാല് ക്യാഷ് പ്രൈസുകളും ഭാഗ്യശാലികള്‍ക്ക് ലഭിക്കും. ഇത്തവണ ഡ്രീം കാര്‍ പ്രൊമോഷന്‍ വിജയിക്ക് ലഭിക്കുന്നത് ബിഎംഡബ്ല്യൂ 420ഐ കാറാണ്.

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങിയാല്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. ഇത്തവണ ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ ടിക്കറ്റുകള്‍ക്കും ബൈ 2 +1 പ്രൊമോഷന്‍ ലഭ്യമാണ്. ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റിന് നികുതി ഉള്‍പ്പെടെ 150 ദിര്‍ഹമാണ് നിരക്ക്.

അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലും അല്‍ഐന്‍ വിമാനത്താവളത്തിലുമുള്ള ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ വഴിയോ അല്ലെങ്കില്‍ www.bigticket.ae എന്ന വെബ്‍സൈറ്റ് വഴി ഓണ്‍ലൈനായോ ടിക്കറ്റുകള്‍ സ്വന്തമാക്കാം.                                                                                                                                                                                                                  

Big ticket; Malayalee wins Rs 20 crore prize

Next TV

Related Stories
20 വയസ്സിൽ ദുബായിൽ, കഷ്ടപ്പാടുകൾ, പാചകക്കാരന്റെ ജോലി; ലോട്ടറിയടിച്ച റഫീഖിന്റെ ജീവിതം

Dec 19, 2021 11:46 AM

20 വയസ്സിൽ ദുബായിൽ, കഷ്ടപ്പാടുകൾ, പാചകക്കാരന്റെ ജോലി; ലോട്ടറിയടിച്ച റഫീഖിന്റെ ജീവിതം

സഹോദരിയുടെ വിവാഹത്തെ തുടർന്ന് നാട്ടിൽ കുറേ കടമുള്ളത് വീട്ടണം. കൂടാതെ, ഇളയ സഹോദരിമാരുടെ വിവാഹം നല്ല രീതിയിൽ കഴിച്ചുകൊടുക്കണം. എന്തെങ്കിലും ബിസിനസ്...

Read More >>
സൗദിയിലേക്ക് വരാനുള്ള കൊവിഡ് പരിശോധന; ചില വിഭാഗക്കാർക്ക് ഇളവ് അനുവദിച്ചു

Dec 17, 2021 01:14 PM

സൗദിയിലേക്ക് വരാനുള്ള കൊവിഡ് പരിശോധന; ചില വിഭാഗക്കാർക്ക് ഇളവ് അനുവദിച്ചു

രാജ്യത്ത് പ്രവേശിക്കുമ്പോള്‍ കൊവിഡ് പി.സി.ആർ പരിശോധന നടത്തണമെന്ന നിബന്ധനയിൽ നിന്ന് ചില വിഭാഗങ്ങളെ...

Read More >>
 റിയാദ് മെട്രോ ഉടൻ ഓടിത്തുടങ്ങും

Dec 17, 2021 12:02 PM

റിയാദ് മെട്രോ ഉടൻ ഓടിത്തുടങ്ങും

സൗദി തലസ്ഥാന നഗരത്തിലെ മുക്കുമൂലകളെ തമ്മിൽ കൂട്ടിയിണക്കുന്ന റിയാദ് മെട്രോ പദ്ധതി ഉടന്‍ പൂര്‍ത്തിയാകുമെന്ന് റിയാദ് റോയൽ കമ്മീഷൻ ഉപദേഷ്ടാവ്...

Read More >>
ദോഹ കോര്‍ണിഷ് റോഡ് താത്കാലികമായി അടച്ചിടും

Dec 17, 2021 10:40 AM

ദോഹ കോര്‍ണിഷ് റോഡ് താത്കാലികമായി അടച്ചിടും

ദോഹ കോര്‍ണിഷ് റോഡില്‍ തീയറ്റര്‍ ഇന്റര്‍സെക്ഷന്‍ മുതല്‍ ദീവാന്‍ ഇന്റര്‍സെക്ഷന്‍ വരെയുള്ള സ്ഥലത്തും റെഡ് സ്‍ട്രീറ്റിലും താത്കാലികമായി...

Read More >>
അ​നാ​ശാ​സ്യം: 19 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്​ 10 വ​ർ​ഷം ത​ട​വ്​

Dec 16, 2021 02:45 PM

അ​നാ​ശാ​സ്യം: 19 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്​ 10 വ​ർ​ഷം ത​ട​വ്​

വീ​ട്ടു​വേ​ല​ക്കാ​രെ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ​ണം സ​മ്പാ​ദി​ച്ച 19 പേ​ര​ട​ങ്ങു​ന്ന...

Read More >>
ഒമാനില്‍ ഒമിക്രോണ്‍ വകേഭേദം സംശയിക്കുന്ന 12 കേസുകളെന്ന് ആരോഗ്യ മന്ത്രി

Dec 15, 2021 05:45 PM

ഒമാനില്‍ ഒമിക്രോണ്‍ വകേഭേദം സംശയിക്കുന്ന 12 കേസുകളെന്ന് ആരോഗ്യ മന്ത്രി

തീവ്രപരിചരണ വിഭാഗങ്ങളിലെ രോഗികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും എന്നാല്‍, ഈ വര്‍ധനവ് പുതിയ...

Read More >>
Top Stories