---
title: "ഒരാഴ്ച മുമ്പ് സൗദിയിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ "
english_title: "The body of a young man who went missing from Saudi Arabia a week ago is in the hospital morgue"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/105838/the-body-of-a-young-man-who-went-missing-from-saudi-arabia-a-week-ago-is-in-the-hospital-morgue"
published_at: "2023-03-28T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64231908cfddc_gcc_death.jpg"
keywords: []
---

# ഒരാഴ്ച മുമ്പ് സൗദിയിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ 

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിലെ ജുബൈലിൽ നിന്നും ഒരാഴ്ച മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ കണ്ടെത്തി. കർണാടക മംഗലാപുരം സ്വദേശിയായ സുലൈമാൻ ഹമീദിന്റെ മൃതദേഹമാണ് ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ കണ്ടെത്തിയത്. വാഹനാപകടത്തില്‍ മരണപ്പെട്ടു എന്നാണ് അധികൃതരില്‍ നിന്ന് ലഭിച്ച വിവരം .

## Article Content

**റിയാദ്: **സൗദി അറേബ്യയിലെ ജുബൈലിൽ നിന്നും ഒരാഴ്ച മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ കണ്ടെത്തി. കർണാടക മംഗലാപുരം സ്വദേശിയായ സുലൈമാൻ ഹമീദിന്റെ മൃതദേഹമാണ് ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ കണ്ടെത്തിയത്. വാഹനാപകടത്തില്‍ മരണപ്പെട്ടു എന്നാണ് അധികൃതരില്‍ നിന്ന് ലഭിച്ച വിവരം .

കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിക്ക് ശേഷം ശേഷം സുലൈമാൻ ഹമീദിനെ കാണാതാവുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാഞ്ഞതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തിലാണ് ഒരു അപകടത്തിൽ അദ്ദേഹം മരിച്ചു എന്ന് അറിയുന്നത്.

കഴിഞ്ഞ ബുധനാഴ്ച രാത്രി 10.30-ഓടെ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് അദ്ദേഹം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും പിന്നീട് മരണം സംഭവിക്കുകയും ചെയ്തതായാണ് ട്രാഫിക് പൊലീസിൽ നിന്നും ലഭിച്ച വിവരം. കിങ് ഫൈസൽ വെസ്റ്റ് സ്ട്രീറ്റിലൂടെ നടന്നു പോകുമ്പോൾ കാർ ഇടിക്കുകയായിരുന്നത്രെ. സുലൈമാന്റെ പിതാവ് - ഹമീദ് അബുബക്കർ. മാതാവ് - മൈമൂന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/105838/the-body-of-a-young-man-who-went-missing-from-saudi-arabia-a-week-ago-is-in-the-hospital-morgue)