---
title: "ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ശക്​തമായ മഴ തുടരുന്നു "
english_title: "Heavy rain continues in various governorates of Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/105845/heavy-rain-continues-in-various-governorates-of-oman"
published_at: "2023-03-28T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642320cfd75d6_oman_rain.jpg"
keywords: []
---

# ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ശക്​തമായ മഴ തുടരുന്നു 

> **Lead Summary:** **മസ്കത്ത്​:** ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ശക്​തമായ മഴ തുടരുന്നു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുകൾ ശരിവെച്ച്​ തിങ്കളാഴ്​ച രാത്രിയോടെ ത​ന്നെ മഴ ആരംഭിച്ചിരുന്നു. തെക്ക്​-വടക്ക്​ ശർഖിയ, തെക്ക്​-വടക്ക്​ ബാത്തിന, ദാ​ഹിറ, ദാഖിലിയ മുസന്ദം, ബുറൈമി തുടങ്ങിയ ഗവർണറേറ്റുകളിലാണ്​ മഴ തുടരുന്നത്​. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റി​പ്പോർട്ട്​ ചെയ്തിട്ടില്ല.

## Article Content

**മസ്കത്ത്​:** ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ശക്​തമായ മഴ തുടരുന്നു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുകൾ ശരിവെച്ച്​ തിങ്കളാഴ്​ച രാത്രിയോടെ ത​ന്നെ മഴ ആരംഭിച്ചിരുന്നു. തെക്ക്​-വടക്ക്​ ശർഖിയ, തെക്ക്​-വടക്ക്​ ബാത്തിന, ദാ​ഹിറ, ദാഖിലിയ മുസന്ദം, ബുറൈമി തുടങ്ങിയ ഗവർണറേറ്റുകളിലാണ്​ മഴ തുടരുന്നത്​. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റി​പ്പോർട്ട്​ ചെയ്തിട്ടില്ല.

വിവിധ വിലായത്തുകളിൽ വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ച്​ കടക്കാൻ ശ്രമിക്കരുതെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകി. റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന്​ ഉൾഗ്രാമങ്ങളിൽ നേരിയ തോതിൽ ഗതാഗത തടസ്സം നേരിട്ടു. വടക്കൻ ബാത്തിന, ദാഹിറ, മുസന്ദം, ബുറൈമി എന്നീ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങൾക്ക്​ അവധി നൽകിട്ടുണ്ട്​.

അടുത്ത 24 മണിക്കൂറിനുള്ളിൽ മിക്ക ഗവർണറേറ്റുകളിലും കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്നാണ്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകിയിരിക്കുന്നത്​. തലസ്ഥാന നഗരിയായ മസ്കത്തിൽ രാവിലെ മുതൽതന്നെ മൂടിക്കെട്ടിയ അന്തരീക്ഷമാണുള്ളത്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/105845/heavy-rain-continues-in-various-governorates-of-oman)