---
title: "കുവൈത്തിൽ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടു മു​ത​ൽ മ​ഴ​ക്ക് സാ​ധ്യ​ത "
english_title: "Rain likely in Kuwait from Thursday evening"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/105860/rain-likely-in-kuwait-from-thursday-evening"
published_at: "2023-03-29T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6423c68133fd7_kuwait_rain.jpg"
keywords: []
---

# കുവൈത്തിൽ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടു മു​ത​ൽ മ​ഴ​ക്ക് സാ​ധ്യ​ത 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **രാ​ജ്യ​ത്ത് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടു മു​ത​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വ​രെ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച പ​ക​ൽ ആ​കാ​ശം തെ​ളി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ശ​നി​യാ​ഴ്ച പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​റി​യി​ച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി: **രാ​ജ്യ​ത്ത് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടു മു​ത​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വ​രെ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച പ​ക​ൽ ആ​കാ​ശം തെ​ളി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ശ​നി​യാ​ഴ്ച പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച പെ​യ്ത മ​ഴ രാ​ജ്യ​ത്ത് വി​വി​ധ ഇ​ട​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടി​നും ഗ​താ​ഗ​ത ​പ്ര​ശ്ന​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കി​യി​രു​ന്നു. പ​ല റോ​ഡു​ക​ളും അ​ട​ച്ചി​ടു​ക​യു​മു​ണ്ടാ​യി. തി​ങ്ക​ളാ​ഴ്ച​യോ​ടെ​യാ​ണ് പ​ല​യി​ട​ങ്ങ​ളി​ൽ​നി​ന്നും വെ​ള്ള​ക്കെ​ട്ട് പൂ​ർ​ണ​മാ​യും നീ​ക്കി​യ​ത്.

ഞാ​യ​റാ​ഴ്ച​യി​ലെ മ​ഴ​യി​ൽ രൂ​പ​പ്പെ​ട്ട 1,257 വെ​ള്ള​ക്കെ​ട്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്ത​താ​യി കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. ത​ല​സ്ഥാ​ന​ത്തും ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ലു​മാ​ണ് കൂ​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/105860/rain-likely-in-kuwait-from-thursday-evening)