---
title: "ബ​ഹ്റൈ​ന്റെ ജി.​ഡി.​പി 4.9 ശ​ത​മാ​നം വളർന്നതായി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി വാ​ർ​ഷി​ക സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് "
english_title: "Bahrain's GDP grows 4.9 percent, report says"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/105907/bahrains-gdp-grows-49-percent-report-says"
published_at: "2023-03-29T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6423eef5d2d07_bahrain_gdp.jpg"
keywords: []
---

# ബ​ഹ്റൈ​ന്റെ ജി.​ഡി.​പി 4.9 ശ​ത​മാ​നം വളർന്നതായി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി വാ​ർ​ഷി​ക സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് 

> **Lead Summary:** **മ​നാ​മ: **ബ​ഹ്റൈ​ന്റെ ജി.​ഡി.​പി ക​ഴി​ഞ്ഞ വ​ർ​ഷം 4.9 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി വാ​ർ​ഷി​ക സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട്. 2013നു ​ശേ​ഷ​മു​ള്ള ഉ​യ​ർ​ന്ന വ​ള​ർ​ച്ച നി​ര​ക്കാ​ണി​ത്. എ​ണ്ണ​യി​ത​ര മേ​ഖ​ല​യി​​ലെ ജി.​ഡി.​പി വ​ള​ർ​ച്ച 6.2 ശ​ത​മാ​ന​മാ​ണ്. 2012നു ​ശേ​ഷ​മു​ള്ള ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. കോ​വി​ഡി​നു​ശേ​ഷം സാ​മ്പ​ത്തി​കാ​വ​സ്ഥ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നു​ദ്ദേ​ശി​ച്ച് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി ല​ക്ഷ്യ​മി​ട്ട​തി​നേ​ക്കാ​ൾ അ​ഞ്ചു​ശ​ത​മാ​നം ഉ​യ​ർ​ന്ന വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി.

## Article Content

**മ​നാ​മ: **ബ​ഹ്റൈ​ന്റെ ജി.​ഡി.​പി ക​ഴി​ഞ്ഞ വ​ർ​ഷം 4.9 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി വാ​ർ​ഷി​ക സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട്. 2013നു ​ശേ​ഷ​മു​ള്ള ഉ​യ​ർ​ന്ന വ​ള​ർ​ച്ച നി​ര​ക്കാ​ണി​ത്. എ​ണ്ണ​യി​ത​ര മേ​ഖ​ല​യി​​ലെ ജി.​ഡി.​പി വ​ള​ർ​ച്ച 6.2 ശ​ത​മാ​ന​മാ​ണ്. 2012നു ​ശേ​ഷ​മു​ള്ള ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. കോ​വി​ഡി​നു​ശേ​ഷം സാ​മ്പ​ത്തി​കാ​വ​സ്ഥ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നു​ദ്ദേ​ശി​ച്ച് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി ല​ക്ഷ്യ​മി​ട്ട​തി​നേ​ക്കാ​ൾ അ​ഞ്ചു​ശ​ത​മാ​നം ഉ​യ​ർ​ന്ന വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി.

ര​ണ്ടു​വ​ർ​ഷ​ക്കാ​ലാ​വ​ധി​യി​ൽ സാ​മ്പ​ത്തി​ക​സ്ഥി​തി തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ 2021ലാ​ണ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. 3000 കോ​ടി ദീ​നാ​റി​ന്റെ പ​ദ്ധ​തി​യി​ൽ മൂ​ല​ധ​ന നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​നും ലേ​ബ​ർ മാ​ർ​ക്ക​റ്റ് സം​ബ​ന്ധ​മാ​യ പരിഷ്കരണം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ന പാ​ക്കേ​ജും ബ​ജ​റ്റ്​ സ​ന്തു​ല​ന പ​ദ്ധ​തി​യും ശ​രി​യാ​യ ദി​ശ​യി​ലാ​ണ്​ നീ​ങ്ങു​ന്ന​തെ​ന്നാ​ണ്​ പോ​യ​വ​ർ​ഷ​ത്തെ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട്​ വ്യക്തമാക്കുന്നതെന്ന് മ​ന്ത്രി​സ​ഭ​യും അം​ഗീ​ക​രി​ച്ചി​രു​ന്നു.

പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും സാ​മ്പ​ത്തി​ക മേ​ഖ​ല​ക്ക്​ ക​രു​ത്തു പ​ക​ർ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. എ​ണ്ണ​യി​ത​ര മേ​ഖ​ല​ക​ളി​ൽ ക​രു​ത്തു​ന​ൽ​കു​ന്ന പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യ പു​രോ​ഗ​തി​ക്ക് വ​ഴി​തെ​ളി​ക്കു​മെ​ന്നും വി​ല​യി​രു​ത്ത​ലു​ണ്ട്. സാ​മ്പ​ത്തി​ക സു​സ്ഥി​ര​ത കൈ​വ​രി​ക്കാ​നാ​യി വ​ര​വു​ചെ​ല​വ് സം​ബ​ന്ധി​ച്ച അ​ന്ത​രം 2024ഓ​ടെ കു​റ​ച്ചു​കൊ​ണ്ടു​വ​രു​മെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/105907/bahrains-gdp-grows-49-percent-report-says)