---
title: "ദുബായിയുടെ സമ്പദ്‌വ്യവസ്ഥ ഈ വർഷം വളർച്ച നേടുമെന്ന് ദുബായ് കിരീടാവകാശി"
english_title: "Dubai's Crown Prince says economy will grow this year"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/106/dubais-crown-prince-says-economy-will-grow-this-year"
published_at: "2021-09-21T20:43:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6149f7969ef9f_hamdan.jpg"
keywords: []
---

# ദുബായിയുടെ സമ്പദ്‌വ്യവസ്ഥ ഈ വർഷം വളർച്ച നേടുമെന്ന് ദുബായ് കിരീടാവകാശി

> **Lead Summary:** **ദുബായ് : **ദുബായിയുടെ സമ്പദ്‌വ്യവസ്ഥ ഈ വർഷം 3.1 ശതമാനവും 2022 ൽ 3.4 ശതമാനവും വളർച്ച നേടുമെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

## Article Content

**ദുബായ് : **ദുബായിയുടെ സമ്പദ്‌വ്യവസ്ഥ ഈ വർഷം 3.1 ശതമാനവും 2022 ൽ 3.4 ശതമാനവും വളർച്ച നേടുമെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

കോവിഡ്19ന്റെ വ്യാപനത്തെ ദുബായ് മറികടന്നുവെന്നു പറഞ്ഞ അദ്ദേഹം, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മാര്‍ഗ നിർദേശങ്ങൾക്കും ദീർഘവീക്ഷണത്തിനും നന്ദി പറഞ്ഞു.

ഭാവിയിലേക്കുള്ള തങ്ങളുടെ കാഴ്ചപ്പാട്, ആഗോള പങ്കാളിത്തവും ദേശീയ പ്രതിഭകളുടെ ഉൗർജവും ഉൾക്കൊള്ളുന്നുവെന്ന് ഷെയ്ഖ് ഹംദാൻ ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ മാസം അവസാനം, ഷെയ്ഖ് മുഹമ്മദ് യുഎഇ പൗരന്മാർക്കും താമസക്കാർക്കും കോവിഡ് -19 പാൻഡെമിക്കിന്റെ ഏറ്റവും മോശമായ അവസ്ഥ അവസാനിച്ചുവെന്ന് ഉറപ്പ് നൽകിയിരുന്നു.

പകർച്ചവ്യാധി സമയത്ത് യുഎഇ ഒരു ടീമായി പ്രവർത്തിച്ചു. കോവിഡ് -19 നെതിരായ പോരാട്ടത്തിൽ യുഎഇയെ ലോകത്തെ മികച്ച രാജ്യങ്ങളിൽ ഒന്നാക്കി മാറ്റിയെന്നും വ്യക്തമാക്കി. ഒാഗസ്റ്റ് 24 മുതൽ യുഎഇയിൽ കോവിഡ് -19 രോഗികളുടെ നിരക്ക് 1,000 ൽ താഴെയാണ്. രാജ്യത്തെ 100 ശതമാനം പേർക്കും വർഷാവസാനത്തിന് മുൻപ് വാക്സിനേഷൻ നടത്താനുള്ള പരിശ്രമത്തിലാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/106/dubais-crown-prince-says-economy-will-grow-this-year)