പ​ട​ക്ക​ങ്ങ​ളും ക​രി​മ​രു​ന്ന്​ പ്ര​യോ​ഗ​വും അ​തി​ഗു​രു​തരം; അ​പ​ക​ട​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന്​ ദു​ബൈ പൊ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്

പ​ട​ക്ക​ങ്ങ​ളും ക​രി​മ​രു​ന്ന്​ പ്ര​യോ​ഗ​വും അ​തി​ഗു​രു​തരം; അ​പ​ക​ട​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന്​ ദു​ബൈ പൊ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്
Mar 30, 2023 11:43 AM | By Nourin Minara KM

ദു​ബൈ: പ​ട​ക്ക​ങ്ങ​ളും ക​രി​മ​രു​ന്ന്​ പ്ര​യോ​ഗ​വും അ​തി​ഗു​രു​ത​ര അ​പ​ക​ട​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന്​ ദു​ബൈ പൊ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. വാ​ർ​ഷി​ക കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ നി​യ​മ​വി​രു​ദ്ധ പ​ട​ക്ക​ങ്ങ​ളു​ടെ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച്​ ക​ർ​ശ​ന മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​ർ പ​ട​ക്ക​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ആ​ഘോ​ഷ​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ​ക്കും ആ​വ​ശ്യ​മാ​യി വ​രു​മ്പോ​ൾ പ​രി​ശീ​ല​നം ല​ഭി​ച്ച പ്ര​ഫ​ഷ​ന​ലു​ക​ൾ മാ​ത്രം കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്നും പൊ​ലീ​സ്​ താ​മ​സ​ക്കാ​രോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

പൊ​തു സു​ര​ക്ഷ​യെ കൂ​ടി ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​യ​തി​നാ​ൽ വീ​ഴ്ച​ സം​ഭ​വി​ച്ചാ​ൽ വ​ൻ​തു​ക പി​ഴ ചു​മ​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.കു​ട്ടി​ക​ളെ പ​ട​ക്ക​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്​ ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും അ​നു​വ​ദി​ക്ക​രു​ത്. ശാ​സ്‌​ത്രീ​യ പ​ഠ​ന​ങ്ങ​ൾ പ്ര​കാ​രം പ​ട​ക്ക അ​പ​ക​ട​ങ്ങ​ളി​ൽ ക​ണ്ണു​ക​ൾ​ക്ക്​ 15 ശ​ത​മാ​ന​വും മു​ഖ​ത്തും ചെ​വി​യി​ലും 16 ശ​ത​മാ​ന​വും നെ​ഞ്ചി​ൽ 6 ശ​ത​മാ​ന​വും കൈ​ത്ത​ണ്ട​യി​ൽ 10 ശ​ത​മാ​ന​വും പ​രി​ക്കു​ണ്ടാ​കു​ന്നു​ണ്ട്.

ക​ണ്ണു​ക​ൾ​ക്ക്​ കാ​ഴ്ച ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം വ​രെ ചി​ല​പ്പോ​ഴെ​ങ്കി​ലും രൂ​പ​പ്പെ​ടാ​റു​മു​ണ്ട്. മാ​ത്ര​മ​ല്ല, ആ​യു​ധ​ങ്ങ​ൾ, വെ​ടി​മ​രു​ന്ന്, സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ, സൈ​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ, അ​പ​ക​ട​ക​ര​മാ​യ വ​സ്തു​ക്ക​ൾ എ​ന്നി​വ​യെ സം​ബ​ന്ധി​ച്ച ഫെ​ഡ​റ​ൽ നി​യ​മ​ത്തി​ൽ സ്ഫോ​ട​ക​വ​സ്തു​ക്ക​ളു​ടെ നി​ർ​വ​ച​ന​ത്തി​ൽ പ​ട​ക്ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നു​ണ്ടെ​ന്നും പൊ​ലീ​സ്​ വൃ​ത്ത​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി. നി​യ​മ​പ്ര​കാ​രം, മു​ൻ​കൂ​ർ ലൈ​സ​ൻ​സി​ല്ലാ​തെ സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ൾ കൈ​വ​ശം വെ​ക്കാ​നോ ഇ​റ​ക്കു​മ​തി ചെ​യ്യാ​നോ ക​യ​റ്റു​മ​തി ചെ​യ്യാ​നോ പു​ന​ർ ക​യ​റ്റു​മ​തി ചെ​യ്യാ​നോ ക​ട​ത്തി​വി​ടാ​നോ പാ​ടി​ല്ല.

ലൈ​സ​ൻ​സി​ല്ലാ​തെ പ​ട​ക്ക വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​ർ​ക്ക് ഒ​രു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത ത​ട​വും 100,000 ദി​ർ​ഹ​ത്തി​ൽ കു​റ​യാ​ത്ത പി​ഴ​യും അ​ല്ലെ​ങ്കി​ൽ ഇ​വ​യി​ലൊ​ന്ന്​ ശി​ക്ഷ​യാ​യി ല​ഭി​ക്കും. നി​യ​മ​വി​രു​ദ്ധ​മാ​യി പ​ട​ക്ക​ങ്ങ​ൾ വ്യാ​പാ​രം ചെ​യ്യു​ന്ന​തോ കൈ​വ​ശം വെ​ക്കു​ക​യോ ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്യു​ന്ന​വ​രെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ദു​ബൈ പൊ​ലീ​സ്​ കോ​ൾ സെ​ന്‍റ​ർ ന​മ്പ​റി​ൽ(901) വി​വ​ര​മ​റി​യി​ക്കാ​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.

Dubai Police says the use of firecrackers and explosives is very serious

Next TV

Related Stories
#rain |യുഎഇയിൽ ഇന്ന് രാത്രി മുതൽ വീണ്ടും മഴ; ചൊവ്വാഴ്ച വരെ തുടരും, രാജ്യത്ത് ഇത് കാലാവസ്ഥാ മാറ്റത്തിന്റെ ദിനങ്ങൾ

May 5, 2024 08:26 PM

#rain |യുഎഇയിൽ ഇന്ന് രാത്രി മുതൽ വീണ്ടും മഴ; ചൊവ്വാഴ്ച വരെ തുടരും, രാജ്യത്ത് ഇത് കാലാവസ്ഥാ മാറ്റത്തിന്റെ ദിനങ്ങൾ

രാജ്യത്തിന്റെ തെക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലകളിലുമായിരിക്കും ഇന്ന് മുതൽ മഴ ലഭിക്കാൻ...

Read More >>
#death | ബില്ലടക്കാൻ പണമില്ല, മോര്‍ച്ചറി തണുപ്പിൽ 14 ദിവസം: പ്രവാസി മലയാളിയുടെ മൃതദേഹം ഒടുവിൽ വിട്ടുകിട്ടി

May 5, 2024 05:00 PM

#death | ബില്ലടക്കാൻ പണമില്ല, മോര്‍ച്ചറി തണുപ്പിൽ 14 ദിവസം: പ്രവാസി മലയാളിയുടെ മൃതദേഹം ഒടുവിൽ വിട്ടുകിട്ടി

ബിൽ തുകയായ നാല് ലക്ഷത്തിലധികം ദിർഹം ആശുപത്രിക്ക് നൽകാൻ ബാക്കി...

Read More >>
#Rain | ഒമാനിൽ ഇന്ന് മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

May 5, 2024 02:51 PM

#Rain | ഒമാനിൽ ഇന്ന് മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

ദാഖിലിയ, ദോഫാർ, തെക്ക്​-വടക്ക്​ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങിൽ 20 മുതൽ 40 മില്ലിമീറ്റർ വരെ മഴ...

Read More >>
#death | പ്രവാസി മലയാളി സലാലയിൽ കുഴഞ്ഞ് വീണ് മരിച്ചു

May 5, 2024 02:12 PM

#death | പ്രവാസി മലയാളി സലാലയിൽ കുഴഞ്ഞ് വീണ് മരിച്ചു

അവധി കഴിഞ്ഞ് ശനിയാഴ്ചയാണ് ഇദ്ദേഹം നാട്ടിൽ നിന്നെത്തിയത്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നടപടികൾക്ക് ശേഷം...

Read More >>
#death |ഹൃദയാഘാതം; മുംബൈ മലയാളി ജുബൈലിൽ മരിച്ചു

May 5, 2024 12:44 PM

#death |ഹൃദയാഘാതം; മുംബൈ മലയാളി ജുബൈലിൽ മരിച്ചു

ജുബൈലിൽ സ്വകാര്യ കമ്പനിയിലെ...

Read More >>
#accident | വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​യ്യോ​ളി സ്വ​ദേ​ശി അന്തരിച്ചു

May 5, 2024 07:34 AM

#accident | വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​യ്യോ​ളി സ്വ​ദേ​ശി അന്തരിച്ചു

റ​സ്റ്റാ​റ​ന്റ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന അ​ർ​ഷ​ക് ജോ​ലി ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ സ​ഞ്ച​രി​ച്ചി​രു​ന്ന...

Read More >>
Top Stories