ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ച പ്രവാസിയുടെ മൃതദേഹം ഖബറടക്കി

ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ച പ്രവാസിയുടെ മൃതദേഹം ഖബറടക്കി
Mar 30, 2023 07:11 PM | By Susmitha Surendran

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച സൗദിയുടെ വടക്കുപടിഞ്ഞാറൻ നഗരമായ തബൂക്കിൽ മരിച്ച കണ്ണൂർ സ്വദേശി കൂത്തുപറമ്പ് കോട്ടയംപൊയിൽ മിന്നാസ് വീട്ടിൽ സി.കെ. അബ്‌ദുറഹ്‌മാന്റെ (55) മൃതദേഹം ഖബറടക്കി.

തിങ്കളാഴ്ച ളുഹ്ർ നമസ്‌കാര ശേഷം മസ്ജിദുൽ ബാസിഇൽ നടന്ന മയ്യിത്ത് നമസ്‌കാരത്തിലും തബൂക്കിലെ മഖ്ബറയിൽ നടന്ന ഖബറടക്കത്തിലും വിവിധ മേഖലകളിലുള്ള ധാരാളം ആളുകൾ പങ്കെടുത്തു. തബൂക്കിൽ സഹോദരൻ അഷ്‌റഫിനും സുഹൃത്ത് ലാലു ശൂരനാടിനുമൊപ്പം റസ്മിയ റെസ്റ്റോറന്റ് നടത്തിവരികയായിരുന്നു ഇദ്ദേഹം.

‘അന്തുട്ടി’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന അബ്‌ദുറഹ്‌മാൻ ശനിയാഴ്ച പുലർച്ചെ മൂന്നിന് ഹോട്ടൽ അടച്ച ശേഷം പുറത്ത് നിൽക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സഹോദരനും സുഹൃത്തുക്കളും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

നടപടികൾ പൂർത്തിയാക്കാൻ തബൂക്കിലെ വിവിധ സാമൂഹിക, സന്നദ്ധ സംഘടനാ നേതാക്കളും പ്രവർത്തകരും രംഗത്തുണ്ടായിരുന്നു. രണ്ടു പതിറ്റാണ്ട് കാലമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം മക്കയിൽ നിന്ന് ഏഴു മാസം മുമ്പാണ് തബൂക്കിൽ എത്തിയത്.

കുറഞ്ഞ കാലയളവിൽ തന്നെ തബൂക്കിൽ നല്ല സൗഹൃദ ബന്ധങ്ങൾ ഉണ്ടാക്കിയെടുത്ത അബ്ദുറഹ്മാന്റെ വിയോഗം തബൂക്ക് പ്രവാസികൾക്കിടയിൽ ഏറെ നോവുണർത്തി.

The body of the expatriate, who collapsed and died due to a heart attack, was buried

Next TV

Related Stories
#death | അവധിയിൽ നാട്ടിൽ പോയ കോഴിക്കോട് സ്വദേശിയായ പ്രവാസി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

May 4, 2024 09:04 PM

#death | അവധിയിൽ നാട്ടിൽ പോയ കോഴിക്കോട് സ്വദേശിയായ പ്രവാസി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

ജനുവരിയിൽ നാട്ടിൽ പോയി മെയ്‌ ഒന്നിന്‌ തിരികെ വരാനിരിക്കെ സ്പോൺസർ ഒരു മാസം കൂടി അവധി നീട്ടി...

Read More >>
#UAE  |മഴ മാറി; ചൂടിന്റെ കുട ചൂടി യുഎഇ

May 4, 2024 05:16 PM

#UAE |മഴ മാറി; ചൂടിന്റെ കുട ചൂടി യുഎഇ

ചൂട് വർധിക്കുകയും ചെയ്തു. വിമാന സർവീസുകളും...

Read More >>
#GeneralFireforce | സു​ര​ക്ഷാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത 13 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്സ് ന​ട​പ​ടി

May 4, 2024 03:22 PM

#GeneralFireforce | സു​ര​ക്ഷാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത 13 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്സ് ന​ട​പ​ടി

ഇ​വ ഒ​ഴി​വാ​ക്കാ​നാ​യി അ​ഗ്നി പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന...

Read More >>
#StateOfEmergency | രാ​ജ്യ​ത്ത്​ രൂ​പ​പ്പെ​ട്ട അ​സ്ഥി​ര കാ​ലാ​വ​സ്ഥ അ​വ​സാ​നി​ച്ച​താ​യി ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം

May 4, 2024 03:18 PM

#StateOfEmergency | രാ​ജ്യ​ത്ത്​ രൂ​പ​പ്പെ​ട്ട അ​സ്ഥി​ര കാ​ലാ​വ​സ്ഥ അ​വ​സാ​നി​ച്ച​താ​യി ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം

വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ടു​ക​ൾ വെ​ള്ളി​യാ​ഴ്ച അ​തി​വേ​ഗ ന​ട​പ​ടി​ക​ളി​ലൂ​ടെ നീ​ക്കി​യി​ട്ടു​ണ്ട്. അ​പൂ​ർ​വം...

Read More >>
#climate|മി​ത​മാ​യ ചൂ​ടി​നും മ​ഴ​ക്കും സാ​ധ്യ​ത

May 4, 2024 09:46 AM

#climate|മി​ത​മാ​യ ചൂ​ടി​നും മ​ഴ​ക്കും സാ​ധ്യ​ത

ഈ ​ആ​ഴ്ച രാ​ജ്യ​ത്ത് മി​ത​മാ​യ ചൂ​ടു​ള്ള കാ​ലാ​വ​സ്ഥ​യും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ​ർ​പ്പ​വും ഇ​ട​ക്കി​ടെ​യു​ള്ള മ​ഴ​യും ഉ​ണ്ടാ​കു​മെ​ന്ന്...

Read More >>
#founddead | അബൂദബിയിൽ കാണാതായ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

May 3, 2024 09:45 PM

#founddead | അബൂദബിയിൽ കാണാതായ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റിയ പൊലീസാണ് ഷെമീൽ ജോലി ചെയ്യുന്ന സ്ഥാപനത്തെ വിവരം അറിയിച്ചത്. അബൂദബിയിൽ അക്കൗണ്ടന്റായി ജോലി...

Read More >>
Top Stories










News Roundup