---
title: "റിയാദിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു"
english_title: "Expatriate Malayali collapsed and died in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/106200/expatriate-malayali-collapsed-and-died-in-riyadh"
published_at: "2023-03-30T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6425c4869e8c1_death.jpg"
keywords: []
---

# റിയാദിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **റിയാദ്: **ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മലയാളി സൗദി അറേബ്യയിലെ റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ പാപ്പിനിശേരി കേച്ചേരി സ്വദേശി കീരിരകത്ത് അബ്ദുല്ല യാത്രാമദ്ധ്യ ബത്ഹയിൽ വെച്ചാണ് കുഴഞ്ഞുവീണ് മരിച്ചത്.

## Article Content

**റിയാദ്: **ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മലയാളി സൗദി അറേബ്യയിലെ റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ പാപ്പിനിശേരി കേച്ചേരി സ്വദേശി കീരിരകത്ത് അബ്ദുല്ല യാത്രാമദ്ധ്യ ബത്ഹയിൽ വെച്ചാണ് കുഴഞ്ഞുവീണ് മരിച്ചത്.

റിയാദ് അതീഖയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു കീരിരകത്ത് അബ്ദുല്ല. 30 വർഷമായി റിയാദിൽ പ്രവാസിയാണ്.

പിതാവ് - ഇബ്രാഹീം, മാതാവ്: നഫീസ, ഭാര്യ - അഫ്സത്ത്, മക്കൾ - ഇബ്രാഹീം, മുഹമ്മദ്‌ അഫ്സൽ, നഫീസത്തുൽ ശിഫ. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മെഹബൂബ് ചെറിയവളപ്പിൽ എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/106200/expatriate-malayali-collapsed-and-died-in-riyadh)