---
title: "കുവൈത്തിൽ ഗതാഗത കുരുക്ക് കുറയുന്നില്ല; ഫ്ലെ​ക്സി​ബി​ൾ ടൈ​മി​ങ് ഉ​ദ്ദേ​ശി​ച്ച ഫ​ലം ക​ണ്ടി​ല്ലെ​ന്ന് വി​ല​യി​രു​ത്ത​ല്‍ "
english_title: "Traffic jams are not easing in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/106299/traffic-jams-are-not-easing-in-kuwait"
published_at: "2023-03-31T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64268bc635a7a_kuwait_traffic.jpg"
keywords: []
---

# കുവൈത്തിൽ ഗതാഗത കുരുക്ക് കുറയുന്നില്ല; ഫ്ലെ​ക്സി​ബി​ൾ ടൈ​മി​ങ് ഉ​ദ്ദേ​ശി​ച്ച ഫ​ലം ക​ണ്ടി​ല്ലെ​ന്ന് വി​ല​യി​രു​ത്ത​ല്‍ 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **ഗ​താ​ഗ​ത​ത്തി​ര​ക്ക് കു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കി​യ ഫ്ലെ​ക്സി​ബി​ൾ ടൈ​മി​ങ് ഉ​ദ്ദേ​ശി​ച്ച ഫ​ലം ക​ണ്ടി​ല്ലെ​ന്ന് വി​ല​യി​രു​ത്ത​ല്‍. വ​ര്‍ഷ​ങ്ങ​ളാ​യി അ​നു​ഭ​വി​ക്കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റ​മ​ദാ​നി​ൽ ജീ​വ​ന​ക്കാ​ര്‍ക്ക് ഫ്ലെ​ക്സി​ബി​ൾ ടൈ​മി​ങ് ന​ട​പ്പാ​ക്കി​യ​ത്. സ​ര്‍ക്കാ​ര്‍ മേ​ഖ​ല​യി​ലും സ്വ​കാ​ര്യ മേ​ഖ​ല​യി​ലും ഇ​ത് ന​ട​പ്പാ​യി​ട്ടു​ണ്ട്.

## Article Content

**കു​വൈ​ത്ത് സി​റ്റി: **ഗ​താ​ഗ​ത​ത്തി​ര​ക്ക് കു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കി​യ ഫ്ലെ​ക്സി​ബി​ൾ ടൈ​മി​ങ് ഉ​ദ്ദേ​ശി​ച്ച ഫ​ലം ക​ണ്ടി​ല്ലെ​ന്ന് വി​ല​യി​രു​ത്ത​ല്‍. വ​ര്‍ഷ​ങ്ങ​ളാ​യി അ​നു​ഭ​വി​ക്കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റ​മ​ദാ​നി​ൽ ജീ​വ​ന​ക്കാ​ര്‍ക്ക് ഫ്ലെ​ക്സി​ബി​ൾ ടൈ​മി​ങ് ന​ട​പ്പാ​ക്കി​യ​ത്. സ​ര്‍ക്കാ​ര്‍ മേ​ഖ​ല​യി​ലും സ്വ​കാ​ര്യ മേ​ഖ​ല​യി​ലും ഇ​ത് ന​ട​പ്പാ​യി​ട്ടു​ണ്ട്.

എ​ന്നാ​ല്‍, റ​മ​ദാ​ന്‍ തു​ട​ങ്ങി​യ​തി​ന് ശേ​ഷം മ​ണി​ക്കൂ​റു​ക​ളോ​ളം വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ല്‍ നി​ര​ങ്ങി​നീ​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണ്. ജോ​ലി​സ​മ​യ​ങ്ങ​ള്‍ വ്യ​ത്യ​സ്ത ടൈം ​സ്ലോ​ട്ടു​ക​ളി​ൽ ന​ല്‍കി​യെ​ങ്കി​ലും മി​ക്ക​വാ​റും ജീ​വ​ന​ക്കാ​ര്‍ ഒ​രേ ഷി​ഫ്റ്റു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ഷി​ഫ്റ്റ് സ​മ​യ​ങ്ങ​ള്‍ ത​മ്മി​ല്‍ വ​ലി​യ വ്യ​ത്യാ​സ​മി​ല്ലാ​ത്ത​തു​മാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് വ​ർ​ധി​ക്കാ​ന്‍ കാ​ര​ണം.

ഇ​തേ സ​മ​യ​ത്തു​ത​ന്നെ സ്കൂ​ളു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തും, റോ​ഡു​ക​ളി​ല്‍ ചി​ല​ത് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ക്കാ​യി അ​ട​ച്ചു​പൂ​ട്ടു​ന്ന​തും തി​ര​ക്ക് വ​ർ​ധി​ക്കാ​ന്‍ കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്ത​തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു ഫ്ലെ​ക്സി​ബി​ൾ ടൈ​മി​ങ് ന​ട​പ്പാ​ക്കി​യ​ത്. എ​ന്നാ​ല്‍ പു​തി​യ സം​വി​ധാ​നം പൂ​ർ​ണ വി​ജ​യ​മ​ല്ലാ​ത്ത​തി​നാ​ൽ പു​തി​യ ബ​ദ​ല്‍ നി​ർ​ദേ​ശ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് സൂ​ച​ന​ക​ള്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/106299/traffic-jams-are-not-easing-in-kuwait)