---
title: "അ​ൽ അ​ഖ്‌​സ മ​സ്ജി​ദ് കൈ​യേ​റ്റം; കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​പ​ല​പി​ച്ചു "
english_title: "Kuwait Ministry of Foreign Affairs condemns Al-Aqsa Mosque attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/106326/kuwait-ministry-of-foreign-affairs-condemns-al-aqsa-mosque-attack"
published_at: "2023-03-31T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426a7a0d33c5_kuwait_forign_ministry.jpg"
keywords: []
---

# അ​ൽ അ​ഖ്‌​സ മ​സ്ജി​ദ് കൈ​യേ​റ്റം; കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​പ​ല​പി​ച്ചു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **ഇ​സ്രാ​യേ​ൽ കു​ടി​യേ​റ്റ​ക്കാ​ർ അ​ൽ അ​ഖ്‌​സ മ​സ്ജി​ദ് വ​ള​പ്പി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​നെ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​പ​ല​പി​ച്ചു. തു​ട​ർ​ച്ച​യാ​യ ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്ന​ത് മു​സ്‍ലിം​ക​ളു​ടെ വി​കാ​ര​ങ്ങ​ളെ പ്ര​കോ​പി​പ്പി​ക്കു​ക​യും, അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​വു​മാ​ണെ​ന്ന് മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

## Article Content

**കു​വൈ​ത്ത് സി​റ്റി: **ഇ​സ്രാ​യേ​ൽ കു​ടി​യേ​റ്റ​ക്കാ​ർ അ​ൽ അ​ഖ്‌​സ മ​സ്ജി​ദ് വ​ള​പ്പി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​നെ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​പ​ല​പി​ച്ചു. തു​ട​ർ​ച്ച​യാ​യ ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്ന​ത് മു​സ്‍ലിം​ക​ളു​ടെ വി​കാ​ര​ങ്ങ​ളെ പ്ര​കോ​പി​പ്പി​ക്കു​ക​യും, അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​വു​മാ​ണെ​ന്ന് മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

ആ​ഗോ​ള സ​മാ​ധാ​ന​വും സു​ര​ക്ഷ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നും ഇ​സ്രാ​യേ​ലി​ന്റെ ആ​വ​ർ​ത്തി​ച്ചു​ള്ള ലം​ഘ​ന​ങ്ങ​ൾ​ക്ക് അ​റു​തി​വ​രു​ത്തു​ന്ന​തി​നു​മാ​യു​ള്ള ഐ​ക്യ​രാ​ഷ്ട്ര​സ​ഭ (യു.​എ​ൻ) ര​ക്ഷാ​സ​മി​തി​യു​ടെ ആ​ഹ്വാ​ന​ങ്ങ​ൾ കു​വൈ​ത്ത് ഓ​ർ​മ​പ്പെ​ടു​ത്തി. പു​ണ്യ​ഭൂ​മി​ക​ളു​ടെ പ​വി​ത്ര​ത​യെ മാ​നി​ക്കു​ക​യും ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ക​യും വേ​ണ​മെ​ന്നും കു​വൈ​ത്ത് ഉ​ണ​ർ​ത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/106326/kuwait-ministry-of-foreign-affairs-condemns-al-aqsa-mosque-attack)