---
title: "യു.എ.ഇയിലെ പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവ് "
english_title: "Petrol and diesel prices in UAE marginally reduced"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/106377/petrol-and-diesel-prices-in-uae-marginally-reduced"
published_at: "2023-03-31T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426e924285a9_petrol_pumb.jpg"
keywords: []
---

# യു.എ.ഇയിലെ പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവ് 

> **Lead Summary:** **ദുബൈ: **ഏപ്രിൽ മാസത്തെ യു.എ.ഇയിലെ പെട്രോൾ, ഡീസൽ വിലനിലവാരം പ്രഖ്യാപിച്ചു. മാർച്ചിനേക്കാൾ നേരിയ കുറവാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​. സൂപ്പർ 98 പെട്രോളിന്​ 3.01ദിർഹമാണ്​ ഏപ്രിലിൽ നിരക്ക്. മാർച്ചിലിത്​ 3.09ദിർഹമായിരുന്നു. സ്​പെഷൽ 95പെട്രോൾ വില 2.90ദിർഹമാണ്​.

## Article Content

**ദുബൈ: **ഏപ്രിൽ മാസത്തെ യു.എ.ഇയിലെ പെട്രോൾ, ഡീസൽ വിലനിലവാരം പ്രഖ്യാപിച്ചു. മാർച്ചിനേക്കാൾ നേരിയ കുറവാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​. സൂപ്പർ 98 പെട്രോളിന്​ 3.01ദിർഹമാണ്​ ഏപ്രിലിൽ നിരക്ക്. മാർച്ചിലിത്​ 3.09ദിർഹമായിരുന്നു. സ്​പെഷൽ 95പെട്രോൾ വില 2.90ദിർഹമാണ്​.

കഴിഞ്ഞ മാസം 2.97ദിർഹമായിരുന്നു. മാർച്ചിൽ ലിറ്ററിന് 2.90 ദിർഹമായിരുന്ന ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.82 ദിർഹമാണ് പുതിയ നിരക്ക്​. കഴിഞ്ഞ മാസം 3.14 ദിർഹമായിരുന്ന ഡീസൽ വില ലിറ്ററിന് 3.03 ദിർഹമായി കുറഞ്ഞു. ഇന്ധന വില കുറയുന്നത് റമദാനിൽ അവശ്യസാധനങ്ങളുടെ വിലയും യാത്ര ചിലവുകളും കുറയാൻ കാരണാമാകുമെന്നാണ്​ വിലയിരുത്തപ്പെടുന്നത്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/106377/petrol-and-diesel-prices-in-uae-marginally-reduced)