---
title: "സൗദി മുൻ ആരോഗ്യ മന്ത്രി അന്തരിച്ചു"
english_title: "Former Saudi Health Minister passed away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/106398/former-saudi-health-minister-passed-away"
published_at: "2023-03-31T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426feab4c6df_saudi_minister.jpg"
keywords: []
---

# സൗദി മുൻ ആരോഗ്യ മന്ത്രി അന്തരിച്ചു

> **Lead Summary:** **ജിദ്ദ : **സൗദി അറേബ്യയുടെ മുൻ ആരോഗ്യ മന്ത്രി ഡോ. ഉസാമ അബ്​ദുൽ മജീദ്​ അൽശുബക്ഷി അന്തരിച്ചു. 1995 മുതൽ 2003 വരെയാണ്​ അദ്ദേഹം ആരോഗ്യ മന്ത്രിയായി സേവനം അനുഷ്​ഠിച്ചത്​.

## Article Content

**ജിദ്ദ : **സൗദി അറേബ്യയുടെ മുൻ ആരോഗ്യ മന്ത്രി ഡോ. ഉസാമ അബ്​ദുൽ മജീദ്​ അൽശുബക്ഷി അന്തരിച്ചു. 1995 മുതൽ 2003 വരെയാണ്​ അദ്ദേഹം ആരോഗ്യ മന്ത്രിയായി സേവനം അനുഷ്​ഠിച്ചത്​.

1943-ൽ ജിദ്ദയിലാണ് അദ്ദേഹത്തി​െൻറ​ ജനനം. 2015 വരെ ജർമനിയിലെ സൗദി അറേബ്യയുടെ അംബാസഡർ, കിങ്​ ഫഹദ് സെൻറർ ഫോർ മെഡിക്കൽ സയൻസ്​ ഡയറക്ടർ ബോർഡ് അംഗം, കിങ്​ അബ്​ദുൽ അസീസ് സർവകലാശാല ഡയറക്ടർ, റോയൽ കോർട്ട്​ ഉപദേശകൻ തുടങ്ങി വിവിധ ഭരണ, മെഡിക്കൽ, അക്കാദമിക് സ്ഥാനങ്ങളിൽ സേവനമനുഷ്​ടിച്ചിട്ടുണ്ട്​.

ജർമനിയിലെ എർലാംഗൻ സർവകലാശാലയിൽ നിന്ന് ആന്തരിക രോഗങ്ങളിൽ ഡോക്ടറേറ്റും ഐറിഷ് റോയൽ കോളജ് ഓഫ് സർജൻസി​െൻറ ഓണററി ഫെലോഷിപ്പും നേടിയിട്ടുണ്ട്​. മൃതദേഹം വെള്ളിയാഴ്​ച അസ്​ർ നമസ്​കാര ശേഷം ജിദ്ദയിലെ ഉമ്മുനാ ഹവ്വ മഖ്​ബറയിൽ ഖബറക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/106398/former-saudi-health-minister-passed-away)