---
title: "ഷാർജയിൽ ഗതാഗത പിഴയിൽ 35 ശതമാനം ഇളവ്​ പ്രഖ്യാപിച്ചു "
english_title: "35 percent discount on traffic fines announced in Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/106793/35-percent-discount-on-traffic-fines-announced-in-sharjah"
published_at: "2023-04-02T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6429b1c7e903d_sharjah.jpg"
keywords: []
---

# ഷാർജയിൽ ഗതാഗത പിഴയിൽ 35 ശതമാനം ഇളവ്​ പ്രഖ്യാപിച്ചു 

> **Lead Summary:** **ഷാർജ: **ഷാർജയിൽ ഗതാഗത പിഴയിൽ 35 ശതമാനം ഇളവ്​ പ്രഖ്യാപിച്ചു. ഷാർജ എക്സിക്യൂട്ടീവ്​ കൗൺസിൽ യോഗത്തിലാണ്​ തീരുമാനം. ഏപ്രിൽ ഒന്നിന്​ ശേഷമുള്ള പിഴകൾക്കാണ്​ ഇളവ്​. നിയമലംഘനം നടന്ന്​ 60 ദിവസത്തിനുള്ളിൽ പിഴയടക്കുന്നവർക്കാണ്​ 35 ശതമാനം ഇളവ്​.

## Article Content

**ഷാർജ: **ഷാർജയിൽ ഗതാഗത പിഴയിൽ 35 ശതമാനം ഇളവ്​ പ്രഖ്യാപിച്ചു. ഷാർജ എക്സിക്യൂട്ടീവ്​ കൗൺസിൽ യോഗത്തിലാണ്​ തീരുമാനം. ഏപ്രിൽ ഒന്നിന്​ ശേഷമുള്ള പിഴകൾക്കാണ്​ ഇളവ്​. നിയമലംഘനം നടന്ന്​ 60 ദിവസത്തിനുള്ളിൽ പിഴയടക്കുന്നവർക്കാണ്​ 35 ശതമാനം ഇളവ്​.

വാഹനം കണ്ടുകെട്ടിയതിന്‍റെ ഫീസിനും ഈ ഇളവ്​ ലഭിക്കും. 60 ദിവസത്തിനും ഒരു വർഷത്തിനുമിടയിലാണ്​ പിഴ തിരിച്ചടക്കുന്നതെങ്കിൽ 25 ശതമാനം ഇളവ്​ ലഭിക്കും. എന്നാൽ, വാഹനം കണ്ടുകെട്ടിയതിന്‍റെ ഫീസ്​ പൂർണമായും അടക്കേണ്ടിവരും.

ഒരു വർഷത്തിന്​ ശേഷം അടക്കുന്നവർക്ക്​ പിഴ ഇളവ്​ ഉണ്ടായിരിക്കില്ല. അബൂദബിയിലും സമാനമായ ഇളവ്​ അടുത്തിടെ അനുവദിച്ചിരുന്നു. അബദ്ധത്തിൽ പിഴ വീണ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക്​ ആശ്വാസമാണ്​ പിഴയിളവ്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/106793/35-percent-discount-on-traffic-fines-announced-in-sharjah)